ദാദ്രി കൊലപാതകം,ഹിന്ദുക്കളോടും മുസ്ലീങ്ങളോടും മോദിക്ക് പറയാനുള്ളത്..
പാറ്റ്‌ന: ദാദ്രി കൊലപാതകത്തെക്കുറിച്ച് പല നേതാക്കന്‍മാരും പ്രതികരിച്ചപ്പോള്‍ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം കാതോര്‍ത്തിരുന്നു. എന്നാല്‍, ദാദ്രി കൊലപാതകത്തില്‍ പ്രത്യേകിച്ചൊന്നും മോദിക്ക് പറയാനുണ്ടായിരുന്നില്ല. എന്നാല്‍, മുസ്ലീങ്ങളോടും ഹിന്ദുക്കളോടും മോദിക്ക് ചിലത് പറയാനുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കുന്നത് നിര്‍ത്തണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
ദാദ്രി സംഭവത്തില്‍ മൗനം വെടിഞ്ഞ പ്രധാനമന്ത്രി എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും ദാരിദ്രത്തിനെതിരെയാണ് പോരാടേണ്ടത്. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള കളികളാണ് ദാദ്രിയില്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോമാംസത്തെക്കുറിച്ച് രാഷ്ട്രപതിയുടെ നിലപാടുകളോട് യോജിക്കുന്നു. രാഷ്ട്രപതിയുടെ സന്ദേശത്തേക്കാള്‍ വലിയതായൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ ബഹുസ്വരതയും സഹിഷ്ണുതയും കൈവിടാന്‍ അനുവദിക്കരുതെന്നാണ് പ്രണബ് മുഖര്‍ജി നേരത്തെ പറഞ്ഞത്.
ദാദ്രി സംഭവത്തെ തുടര്‍ന്ന് ഉണ്ടാകുന്നതെല്ലാം രാഷ്ട്രീയഗൂഢാലോചനയാണെന്നും മോദി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി പ്രതികരിച്ചത്.












Click it and Unblock the Notifications