കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പ്രതാപം തിരിച്ചുപിടിക്കുമെന്ന് മോദി; സ്വയം പര്യാപ്തത നേടാന്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രധാനം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി കാരണം നഷ്ടമായ വളര്‍ച്ച ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വ്യവസായികളുടെ പ്രധാന സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മോദി. ഓണ്‍ലൈനില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും കൊറോണകാലത്ത് സാധാരണമായിരിക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ വ്യവസായികളില്‍ തനിക്ക് വിശ്വാസമുണ്ട്. എല്ലാം നമ്മള്‍ തിരിച്ചുപിടിക്കും. കൊറോണ വൈറസ് കാരണം രാജ്യത്തിന്റെ വേഗത കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നാം വീണ്ടും വിപണികള്‍ തുറന്നിരിക്കുന്നു. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുത്തുവെന്നും മോദി പറഞ്ഞു.

m

കൊറോണക്കെതിരെ പോരാടുമ്പോള്‍ തന്നെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൃഢനിശ്ചയം, അംഗീകാരം, നിക്ഷേപം, അടിസ്ഥാന സൗകര്യം, നൂതന വിദ്യകള്‍ എന്നീ അഞ്ച് കാര്യങ്ങളാണ് രാജ്യത്തിന്റെ അതിവേഗമുള്ള തിരിച്ചുവരവിന് പ്രധാനമെന്നും മോദി പറഞ്ഞു. ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. സമയപരിധി നിശ്ചയിച്ച് നടപ്പാക്കണം. നിക്ഷേപത്തിനും വ്യവസായത്തിനും അനിയോജ്യമായ സാഹചര്യം ഒരുക്കുമെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
Mullappally Ramachandran against Modi govt | Oneindia Malayalam

സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ തുറന്നുകൊടുത്തിരിക്കുകയാണ്. ബഹിരാകാരശത്തും ആണവ മേഖലയിലുമെല്ലാം അവര്‍ക്കിപ്പോള്‍ നിക്ഷേപം നടത്താം. തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം യാഥാര്‍ഥ്യമാകുകയാണ്. ചെറുസംഭകര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആഗോള സാഹചര്യം മനസിലാക്കിയാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിലെ പ്രസ്‌ക്തി ബോധ്യപ്പെടും. ചെറുസംരംഭങ്ങളാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. അതു മനസിലാക്കിയാണ് ഇവര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. വളര്‍ച്ച തിരിച്ചുപിടിക്കുന്നത് പ്രയാസമല്ല. നിങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ വഴിയൊരുക്കിയിരിക്കുന്നു. സ്വയം പര്യാപ്തമായ ഇന്ത്യയ്ക്ക് വേണ്ടിയാണിത്. ഇന്ത്യയില്‍ നാം നിര്‍മിക്കും. അത് ഇന്ത്യക്കാര്‍ക്കും ആഗോള സമൂഹത്തിനും വേണ്ടിയാകുമെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi Speech at CII Annual Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X