കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡനെ ഫോണിൽ വിളിച്ച് നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡണ്ടായതിന് ശേഷം ആദ്യം

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോ ബൈഡനുമായി പ്രാദേശിക വിഷയങ്ങള്‍ കൂടാതെ കാലാവസ്ഥാ വ്യതിയാനം, നയതന്ത്രപരമായ പങ്കാളിത്തം അടക്കമുളള വിഷയങ്ങള്‍ സംസാരിച്ചെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന്‍ സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നത്.

നിയമാധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ക്രമത്തിന് വേണ്ടി ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജോ ബൈഡനുമായി വീണ്ടും സംസാരിച്ച വിവരം ട്വിറ്ററിലാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്.

us

Recommended Video

cmsvideo
US President Joe Biden excludes Democrats with RSS-BJP links

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്: ജോ ബൈഡനുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു. പ്രാദേശികമായ വിഷയങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനം അടക്കമുളള വിഷയങ്ങളില്‍ പങ്കാളിത്തം തുടരുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ ധാരണയായി. നിയമാധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ക്രമത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടി ഇന്ത്യയും അമേരിക്കയും തമ്മിലുളള നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലേക്ക് ഉറ്റുനോക്കുന്നു.''

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായും അദ്ദേഹവുമായി ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നതായി അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. സമാന മനസ്ഥിതിയുളള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും സംസാരിച്ചു. പാരിസ് ഉടമ്പടിയില്‍ വീണ്ടും ചേരാനുളള തീരുമാനത്തില്‍ ജോ ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

English summary
Prime Minister Narendra Modi spoke to US President Joe Biden over phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X