സമാധാനം പുനസ്ഥാപിക്കണം, ചര്‍ച്ച വേണം: ഇറാന്‍ പ്രസിഡന്റിനെ ഫോണില്‍ ആശങ്ക അറിയിച്ച് മോദി
ന്യൂഡല്‍ഹി: ഇറാനിലെ യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിഷ്യേയില്‍ സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര സംഭാഷണത്തിനും മോദി ആഹ്വാനം ചെയ്തു. സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്കയും ഇറാന്‍ പ്രസിഡന്റിനെ മോദി അറിയിച്ചു. ഇറാന്‍ പ്രസിഡന്റിനെ വിളിച്ച കാര്യം എക്സിലൂടെയാണ് മോദി അറിയിച്ചത്. ഫോണ്‍ സംഭാഷണം 45 മിനിറ്റോളം നീണ്ടുനിന്നു.
മോദിയുടെ എക്സിലെ വരികള്‍: നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കാനും സംഘര്‍ഷം കുറയ്ക്കാനും നയതന്ത്ര തലത്തിലുള്ള സംഭാഷണത്തിന് ആഹ്വാനം ചെയ്തു.

പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. അതേസമയം ട്രംപ് സംഭാഷണത്തില്‍ കടന്നുവന്നോ എന്നത് വ്യക്തമല്ല. ഇറാനില്‍ ആക്രണം നടത്തിയ അമേരിക്കയെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇറാനില്‍ മൂന്ന് ആണവ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ആക്രമണം നടന്നതായി സ്ഥിരീകരിച്ച ഇറാന്‍ അമേരിക്ക ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസാണ് യുഎസ് ആക്രമണത്തിന് ശേഷം ആദ്യമായി പ്രതികരിച്ചത്. തിരിച്ചടിക്ക് ഇറാന്‍ ഏതു വഴിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ആക്രമണങ്ങള്‍ക്ക് ശേഷം തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷമാണ് നടത്തുന്നത്. ഇറാന്റെ തിരിച്ചടി കണക്കിലെടുത്ത് അമേരിക്കയിലും പ്രധാന നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.












Click it and Unblock the Notifications