• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി ചെയ്തത് പ്രതികാരം; വിവരാവകാശ നിയമ ഭേദഗതിക്ക് പിന്നിൽ ഇതൊക്കെ.. അഞ്ച് കാരണങ്ങൾ...

ദില്ലി: കയ്യാങ്കളിക്കും ബഹളത്തിനും ഒടുവിൽ വിവരാവകാശ നിയമഭേദഗതി കഴിഞ്ഞ ദിവസമാണ് രാജ്യസഭയിൽ പാസായത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് വിവരാവകാശ ഭേദഗതി ബിൽ പാസ്സായത്. വിവരാവകാശ നിയമഭേദഗതി സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ കയ്യാങ്കളിവരെ നടന്നു.

'കാനത്തെ മാറ്റൂ... സിപിഐയെ രക്ഷിക്കൂ...' സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പ്രചരണം, പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസിന്റെ മതിലിൽ, സിപിഐക്കാരല്ലെന്ന് കാനം, അലയടിക്കുന്നത് വൻ പ്രതിഷേധം!

ബിജെപി എംപി സി എം രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കയ്യാങ്കളിയുണ്ടായത്, രമേശിനെ പല അംഗങ്ങളും പിടിച്ച് തള്ളുന്നതും തിരിച്ച് തള്ളുന്നതും കാണാമായിരുന്നു. എന്നാൽ എന്തിനാണ് ഇത്ര ധൃതി പിടിച്ച് ഇത്തരത്തിലൊരു ഭേഗഗതി നടപ്പിലാക്കിയത് എന്നാൽ ഉയർന്നുവരുന്ന ചോദ്യം. രാജ്യസഭയില്‍ വിവരാവകാശ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അതിനുള്ള കാരണങ്ങൾ വ്യക്തമാക്കി.

വ്യാജ അവകാശ വാദങ്ങൾ പൊളിഞ്ഞു

വ്യാജ അവകാശ വാദങ്ങൾ പൊളിഞ്ഞു

സർക്കാരിന്റെ വ്യാജ അവകാശ വാദങ്ങൾ വിവരാവകാശ നിയമത്തിലൂടെ വെളിവായതിന്റെ പ്രതികാരമെന്നോണമാണ് വിവരാവകാശ നിയമം ഭേദഗതി ചെയ്യാൻ മോദി സർക്കാർ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ‘ഈ ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്ന സമയം അത്ര നിഷ്‌കളങ്കമല്ല. ഈ ഭേദഗതിയിലേക്ക് സര്‍ക്കാറിനെ നയിച്ച അഞ്ച് കേസുകളുണ്ട്.' മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുകയായിരുന്നു.

ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി

ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയെ പ്രതിസന്ധിയിലാക്കിയ ആസൂത്രണ കമ്മീഷനോട് പ്രതികാരം ചെയ്ത രീതി വിശദീകരിച്ചുകൊണ്ടാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. ഗുജറാത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ചില അപ്രിയ ചോദ്യങ്ങള്‍ ആസൂത്രണ കമ്മീഷന്‍ മോദിയോട് ചോദിക്കാറുണ്ടായിരുന്നു. 2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ആസൂത്രണ കമ്മീഷനെ തന്നെ ഇല്ലാതാക്കി കമ്മീഷനോട് ഇതിന് പ്രതികാരം ചെയ്യുകായിരുന്നുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

അഞ്ച് കാരണങ്ങൾ

അഞ്ച് കാരണങ്ങൾ

മോദിക്ക് വിവരാവകാശ നിയമത്തോട്ട് ദേഷ്യം തോന്നാനുള്ള അഞ്ച് കാരണങ്ങളാണ് ജയറാം രമേശ് പാർലമെന്റിൽ ചൂണ്ടിക്കാട്ടിയത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്, നോട്ട് നിരോധനത്തെ റിസർവ് ബാങ്ക് എതിർത്തിരുന്നുവെന്ന വിവരാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ, രഘുറാം രാജൻ എൻപിഎ കുടിശിക കാരുടെ ലിസ്റ്റ് പുറത്തുവിട്ടത്, വിദേശത്തുനിന്ന് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് ചോദിച്ചത്, വ്യാജ റേഷൻ കാർഡുമായി ബന്ധപ്പെട്ട മോദിയുടെ പരാമർശം എന്നിവയാണ് വിവരാവകാശ നിയമത്തോട് 'പ്രതികാരം' ചെയ്യാന്‍ മോദി യെ പ്രേരിപ്പിച്ചതെന്നാണ് ജയറാം രമേശ് വ്യക്തമാക്കിയത്.

കള്ളപ്പണത്തിന്റെ കണക്കെവിടെ?

കള്ളപ്പണത്തിന്റെ കണക്കെവിടെ?

വിദേശത്തുനിന്നും തിരികെയെത്തിച്ച കള്ളപ്പണത്തിന്റെ കണക്കുകള്‍ എത്രയാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പ്രധാനമന്ത്രയുടെ ഓഫീസിനോടു ചോദിച്ചിരുന്നു. സിഐസിയുടെ ഉത്തരവുണ്ടായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിവരങ്ങൾ പങ്കുവെച്ചിരുന്നില്ല. 2005 ഒക്ടോബര്‍ 12നാണ് വിവരാവകാശ നിയമം നിലവിൽ വരുന്നത്. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്‍റെ പരിധിയില്‍ വരും.

ഭേദഗതി ഇങ്ങനെ...

ഭേദഗതി ഇങ്ങനെ...

മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണര്‍മാരുടെയും കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പമുള്ള തുല്യ പദവിയും എടുത്തുകളയും. ശമ്പളവും സര്‍ക്കാറിന് തീരുമാനിക്കാം എന്നാതാണ് പുതിയ ഭേദഗതി. വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാറിന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്നതോടെ കമ്മീഷന്‍ സര്‍ക്കാര്‍ സ്വാധീനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് പ്രധാന വിമര്‍ശനം. നേരത്തെ അഞ്ച് വര്‍ഷത്തേക്ക് നിയമനം നടത്തിയാല്‍ പിന്നീട് സര്‍ക്കാറിന് ഇടപെടാനുള്ള അധികാരമില്ലായിരുന്നു. എന്നാൽ ഇനി കമ്മീഷനെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും കഴിയുമെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം

English summary
Prime Minister Narendra Modi "taking revenge" for his embarrassments by amending RTI says Jairam Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X