കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താങ്ക്യൂ മമ്മൂക്കാ... നടനെ നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി; രാജ്യത്ത് ആവശ്യമായത് താങ്കള്‍ ചെയ്തു

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈറ്റണച്ച് ഐക്യദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നന്ദി. താങ്ക്യു മമ്മൂക്കാ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്. മോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കലിന് മമ്മൂട്ടി പിന്തുണ അറിയിച്ചിരുന്നു. ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്ന് മോദി ട്വീറ്റ് ചെയ്തു.

m

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മോദി ജനങ്ങളോട് ഐക്യദീപം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് ഐക്യദീപം തെളിയിക്കാനാണ് മോദി ആവശ്യപ്പെട്ടത്. ഈ വേളയില്‍ എല്ലാ ലൈറ്റുകളും അണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി ശനിയാഴ്ച രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്.

കൊറോണ വൈറസിനെതിരെ നാട്ട് ഒറ്റക്കെട്ടായി ഒരു മനസോടെ പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് എല്ലാവരും വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ പിന്തുണ അറിയിക്കുന്നുവെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമയി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു എന്നും മമ്മൂട്ടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്

അതേസമയം, ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് എന്തിനാണെന്ന ചര്‍ച്ച സജീവമാണ്. എല്ലാവരും ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട മൈസൂരുവിലെ ബിജെപി എംഎല്‍എ അതുവഴി രാജ്യത്ത് വ്യാപിച്ചിട്ടുള്ള കൊറോണ വൈറസുകളെ കൊല്ലാന്‍ സാധിക്കുമെന്നും അവകാശപ്പെട്ടു. കൊറോണ വൈറസുകള്‍ക്ക് അമിതമായ ചൂടില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എ പറഞ്ഞു.

എന്നാല്‍ മോദിയുടെ ദീപം തെളിയിക്കലിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന സംശയവുമായി ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി രംഗത്തുവന്നിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ലൈറ്റ് അണയ്ക്കുന്നതിന് പിന്നിലെ രഹസ്യവും ശാസ്ത്രീയ അടിത്തറയും മോദി പറയട്ടെ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. ഏപ്രില്‍ ആറിനാണ് ബിജെപിയുടെ സ്ഥാപക ദിനം. അതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഏപ്രില്‍ അഞ്ചിന് രാത്രി ദീപം തെളിയിക്കാന്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും കുമാരസ്വാമി പറയുന്നു. രാജ്യം വ്യാപകമായി ലൈറ്റ് അണച്ചാല്‍ പവര്‍ ഗ്രിഡ് തകരാറിലാകുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

English summary
Prime Minister Narendra Modi thanks to Actor Mammootty for supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X