കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പൂനെയിലേക്ക്: സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനം കോവിഡ് വാക്സിൻ പരീക്ഷണം അവലോകനത്തിന്

Google Oneindia Malayalam News

പൂനെ: കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പൂനെയിലേക്ക്. പൂനെയിലുള്ള നവംബർ 28 ന് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്ദർശിക്കും. ബ്രിട്ടനിലെ സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്ക യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 'കോവിഷീൽഡ്' വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

ലാലുവിനെ കുരുക്കാൻ എൻഡിഎ: ബിജെപി എംഎൽഎയോട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടെന്ന്ലാലുവിനെ കുരുക്കാൻ എൻഡിഎ: ബിജെപി എംഎൽഎയോട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടെന്ന്

കോവിഡ് -19 വാക്സിൻ 'കോവിഷീൽഡ്' ഇന്ത്യയിൽ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി എസ്‌ഐ‌ഐ ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് പ്രവർത്തിച്ച് വരുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. പ്രധാനമന്ത്രി മോദി നവംബർ 28 ന് എസ്‌ഐഐ സന്ദർശിക്കുമെന്ന് പൂനെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവു സ്ഥിരീകരിച്ചിട്ടുണ്ട്.

pti3-7-2019-0

ഓക്സ്ഫഡ് സർവ്വകലാശാലയും അസ്ട്രേസെനേക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് 70 ശതമാനം കാര്യക്ഷമതയുണ്ടെന്ന് ഈ ആഴ്ച ആദ്യം ഓക്സ്ഫോർഡ്-അസ്ട്രസെനേക വ്യക്തമാക്കിയിരുന്നു. ചട്ടപ്രകാരം ഒരു ഡോസ് വാക്സിൻ 90 ശതമാനം ഫലപ്രദമാകുമെന്ന് ഓക്സ്ഫോർഡ്-അസ്ട്രസെനേക വ്യക്തമാക്കിയിരുന്നു.

131 കോവിഡ് ബാധിതരിൽ നടത്തിയ പരീക്ഷണത്തിൽ 70.4% ഫലപ്രദമാണെന്ന് മൂന്നാംഘട്ട ഇടക്കാല വിശകലനത്തിൽ വ്യക്തമാക്കിയിരുന്നു. പരീക്ഷണത്തിന് പിന്നാലെ ഓക്സ്ഫഡ് സർവ്വകലാശാല പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

രണ്ട് വ്യത്യസ്ത ഡോസുകളിൽ വാക്സിൻ 90% ഫലപ്രദമാണെന്നാണ് മറ്റൊന്ന് 62% ഫലപ്രദവുമാണെന്നും മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഇടക്കാല പരീക്ഷണത്തിന് പിന്നാലെ കമ്പനി വ്യക്തമാക്കിയിരുന്നു. രോഗലക്ഷണമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ നിന്നുള്ള രോഗവ്യാപനത്തിന്റെ സാധ്യത കുറവാണെന്നാണ് അസ്ട്രാസെനേക്ക ഇതോടെ വ്യക്തമാക്കുന്നത്.

കൊവിഷീൽഡ് വാക്സിൻ നൽകിയതിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ കഠിനമായ കേസുകൾ ഇല്ലെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ഓക്സ്ഫോർഡ് വ്യക്തമാക്കിയിരുന്നു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് അവരുടെ കൊറോണ വൈറസ് വാക്സിൻ കോവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾക്കായി കാത്തിരിക്കുന്നത്. തങ്ങളുടെ കൊവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഓക്സ്ഫോർഡും അസ്ട്രസെനെക്കയും ചൂണ്ടിക്കാണിക്കുന്നത്.

അസ്ട്രാസെനെക്കയെ കൂടാതെ, മറ്റ് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസർ, മോഡേണ എന്നിവ അവരുടെ കോവിഡ് -19 വാക്സിനുകൾ 95% ഫലപ്രദമാണെന്ന് കാണിക്കുന്ന ആദ്യഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള പ്രാഥമിക ഫലങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

English summary
Prime Minister Narendra Modi to visit Serum Institute of India in Pune to evaluate vaccine trials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X