കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ക്ലിക്കില്‍ 17100 കോടി രൂപ കൈമാറി നരേന്ദ്ര മോദി; 8.5 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം

Google Oneindia Malayalam News

ദില്ലി: പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി 17000 കോടിയിലധികം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. എട്ടര കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് ഈ പണം എത്തിയത്. കൊറോണ പ്രതിസന്ധിയുടെ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുന്നത് ഏറെ ഉപകാരമാണ്. 2018ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് പണം കൈമാറിയത്. വര്‍ഷത്തില്‍ 6000 രൂപയാണ് ഒര കര്‍ഷകന് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഇപ്പോള്‍ പദ്ധതിയുടെ ആറാം ഇന്‍സ്റ്റാള്‍മെന്റാണ് കൈമാറിയത്.

m

10 കോടിയിലധികം കര്‍ഷകര്‍ക്ക് 90000 കോടിയിലധികം രൂപ നേരിട്ട് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നാണ് പദ്ധതിയുടെ പേര്. ഇന്ന് ഒറ്റ ക്ലിക്കിലൂടെ എട്ടര കോടി കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇടനിലക്കാരില്ലാതെ, കമ്മീഷനില്ലാതെ മുഴുവന്‍ തുകയും കര്‍ഷകന് നേരിട്ട് ലഭിക്കും. പദ്ധതിയുടെ ലക്ഷ്യം നേടിയതില്‍ താന്‍ സംതൃപ്തനാണെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ടിന് തുടക്കം കുറിച്ചിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയാണ് ഫണ്ടിന്റെ മൂലധനം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിന് ലക്ഷക്കണക്കിന് കര്‍ഷകരും സഹകരണ സംഘങ്ങളും സാക്ഷികളായി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിതയ്ക്കുന്നത് മുതല്‍ വിപണിയില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനത്തിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. സംഭരണ കേന്ദ്രങ്ങളും പ്രൊസസിങ് യൂണിറ്റുകളുമെല്ലാം ഒരുക്കും. ഉല്‍പ്പന്നങ്ങളുടെ നഷ്ടം കുറയ്ക്കാനും ഉയര്‍ന്ന മൂല്യം ലഭിക്കാനും ഇതുവഴി കാരണമാകും. അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ടില്‍ നിന്ന് 2280 കര്‍ഷകര്‍ക്ക് ആയിരം കോടി അനുവദിച്ചു.

അതേസമയം, പിഎം കിസാന്‍ സമ്മാന്‍ പദ്ധതി വഴി കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6000 രൂപയാണ് ലഭിക്കുക. ഇതിനുള്ള ഫണ്ട് വകയിരുത്തുന്നത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഈ പദ്ധതി വഴി 22000 കോടി രൂപയാണ് കൈമാറിയതെന്ന് സര്‍ക്കാര്‍ പറയുന്നു. പദ്ധതിയില്‍ ഒമ്പത് കോടി കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 84 ശതമനം അംഗങ്ങള്‍ക്കും ആദ്യ തവണ ലഭിച്ചുകഴിഞ്ഞു.

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

നരേന്ദ്ര മോദി സര്‍ക്കാരിലെ ജനപ്രിയ മന്ത്രി ആര്? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വെ ഫലം ഇങ്ങനെനരേന്ദ്ര മോദി സര്‍ക്കാരിലെ ജനപ്രിയ മന്ത്രി ആര്? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വെ ഫലം ഇങ്ങനെ

English summary
Prime Minister Narendra Modi transferred RS 17,100 Crore Into 8 Crore Farmers Bank Accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X