കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് ഇന്ന് 70ാം പിറന്നാൾ, ആശംസ പ്രവാഹം; സേവനവാരത്തിന് തുടക്കം കുറിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70ാം പിറന്നാള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപി പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ നീളുന്ന സേവന പരിപാടിയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ചായക്കച്ചവടത്തിലൂടെ തുടങ്ങി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായും രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായും വളര്‍ന്ന നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്.

modi

ദാമോദര്‍ ദാസ് മോദിയുടെയും ഹീരാബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു മോദി. വട്നാഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടമായിരുന്നു അച്ഛന്. അടുത്തുളള ബസ് സ്റ്റാന്‍ഡില്‍ സഹോദരനൊപ്പം ചായ വില്‍ക്കാന്‍ പോയിരുന്നു സ്‌കൂള്‍ കുട്ടിയായ മോദി.

മാനവ സേവയാണ് മാധവ സേവയെന്ന വിശ്വാസത്തില്‍ വളര്‍ന്നതാണ് നരേന്ദ്ര മോദിയുടെ പൊതുപ്രവര്‍ത്തന ജീവിതം. സംഘപരിവാര്‍ സംഘടനകളിലൂടെയാണ് മോദിയുടെ രാഷ്ട്രീയ വളര്‍ച്ച. എട്ടാം വയസ്സില്‍ ആര്‍എസ്എസ് ശാഖയിലെത്തിയതാണ് മോദി. മോദിയുടെ പിന്നീടുളള യാത്രകള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

പതിമൂന്നാം വയസ്സില്‍ മോദിക്ക് വേണ്ടി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. എന്നാല്‍ രാജ്യമാണ് കുടുംബം എന്ന് തിരിച്ചറിഞ്ഞ് മോദി ഭാര്യ യെശോദ ബെന്നിന്റെ സമ്മതത്തോടെ രാഷ്ട്രസേവനത്തിന് ഇറങ്ങി. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കേ ഈ വിവാഹം വിവാദമായി വാര്‍ത്തകളില്‍ ഇടം പിടിച്ചു.

രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം പതിവുപോലെ ഉണ്ടാവില്ല. 2014ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ അദ്ദേഹം അത് ഒഴിവാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
Narendra modi's long beard trolled across the country | Oneindia Malayalam

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്ര നരേന്ദ്ര മോദി ജിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന എന്ന ഒറ്റ വരിയോടെയാണ് രാഹുല്‍ ആംശസ നേര്‍ന്നത്. ട്വിറ്ററിലായിരുന്നു രാഹുല്‍ മോദിക്ക് ആശംസകള്‍ നേര്‍ന്നത്.

പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്

കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്

പ്രതീക്ഷ നൽകി ശുഭവാർത്ത..! ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കാന്‍ അനുമതിപ്രതീക്ഷ നൽകി ശുഭവാർത്ത..! ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കാന്‍ അനുമതി

English summary
Prime Minister Narendra Modi turns 70 today, Wishes And Greetings From All Over The World
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X