Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിടെ പ്രാണവേദന ഇവിടെ വീണ വായന, മോദിക്കെതിരെ പ്രമുഖര്‍

ദില്ലി: പുതുവര്‍ഷം ആദ്യവാരം തന്നെ ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഞ്ചാബിലെ പത്താന്‍കോട്ടില്‍ നടന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ആ നടുക്കം തുടരുകയാണ്. ഇതിനിടയില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് പ്രതിഷേധത്തിന് കാരണമാക്കിയിരിക്കുകയാണ്. അവിടെ പ്രാണ വേദനയോടെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ഇവിടെ മോദിക്ക് വീണ വായനയെന്നാണ് ആരോപണം.

എന്താണ് ഇങ്ങനെയൊരു വിമര്‍ശനം വരാന്‍ കാരണം. വേറൊന്നുമല്ല, പത്താന്‍കോട് ആക്രമണം നടക്കുമ്പോള്‍ മോദി പ്രതികരിച്ചത് യോഗയെക്കുറിച്ചാണ്. യോഗ ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചാണ് മോദിയുടെ ഏറ്റവും പുതിയ ട്വീറ്റ്. മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് ഇതിനോടകം പ്രമുഖര്‍ രംഗത്തെത്തി കഴിഞ്ഞു.

മോദിക്ക് വീണ വായനയോ?

മോദിക്ക് വീണ വായനയോ?

ഇന്ത്യയെ പിടിച്ചു കുലുക്കുകയാണ് പഞ്ചാബിലെ പത്താന്‍കോട് ആക്രമണം. ഒട്ടേറെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചു കഴിഞ്ഞു. ഇതിനിടിയില്‍ മോദി പ്രതികരിച്ചത് യോഗ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. വിമര്‍ശനങ്ങളും ട്രോളുകളും പുറകെ വരുന്നുണ്ട്.

വിവാദ ട്വീറ്റ്

വിവാദ ട്വീറ്റ്

ട്വിറ്ററിലൂടെയാണ് മോദി യോഗയെക്കുറിച്ച് പ്രതികരിച്ചത്. മോദിയുടെ പ്രസ്താവന ഇതിനോടകം വിവാദമായി കഴിഞ്ഞു. മോദിക്കെതിരെ പ്രതികരിച്ച് ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

യോഗ നല്ലൊരു കാര്യം തന്നെ, അതിനെക്കുറിച്ച് പറയുന്നതും പ്രസംഗിക്കുന്നതും തെറ്റല്ല. എന്നാല്‍, വലിയൊരു പ്രശ്‌നം നടക്കുമ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാതെ യോഗയെക്കുറിച്ച് സംസാരിക്കുന്നതു മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.

ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍

ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍

ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ യോഗയെയും പരമ്പരാഗത ചികിത്സാ രീതികളെയും നിലവിലെ ചികിത്സ രീതികളുമായി ബന്ധിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.

ഇന്ത്യയെ ഞെട്ടിച്ചു

ഇന്ത്യയെ ഞെട്ടിച്ചു

ജനുവരി 2 പുലര്‍ച്ചെ മൂന്നരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടലാണ്. ആക്രമണം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം അഞ്ച് തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടെന്നാണ് വിവരം. രണ്ട് ഭീകരര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+