ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ് സന്ദർശിച്ച് പ്രധാനമന്ത്രി; ട്വീറ്റില്‍ നിറഞ്ഞ് #Resign modi പ്രചാരണം
ദില്ലി: ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ് സന്ദർശിച്ചു. ഗുരു തേജ് ബഹാദൂർ സ്വേച്ഛാധിപത്യത്തിനും അനീതിക്കും വഴങ്ങാൻ വിസമ്മതിച്ചതായും അദ്ദേഹത്തിന്റെ പരമമായ ത്യാഗം പലർക്കും കരുത്തും പ്രചോദനവും നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
' ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത്തെ പ്രകാശ് പർവ്വിന്റെ ഈ പ്രത്യേക അവസരത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. അദ്ദേഹത്തിന്‍റെ ധൈരവും മര്‍ദ്ദിതരെ സേവിക്കാനുള്ള ശ്രമങ്ങളും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സ്വേച്ഛാധിപത്യത്തിനും അനീതിക്കും വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹത്തിന്റെ പരമമായ ത്യാഗം അനേകർക്ക് ശക്തിയും പ്രചോദനവുമേകുന്നു"- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

സുരക്ഷാ അകമ്പടികള്‍ ഒന്നുമില്ലാതെയായിരുന്നു പ്രധാനമന്ത്രി ഗുരുദ്വാര സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി ഗുരുദ്വാരയും പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നില്ല. അതേസമയം ഗുരദ്വാര സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച മോദിയുടെ ട്വീറ്റില്‍ #Resign modi കമന്‍റുകളും നിറയുന്നുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മോദി പ്രധാനമന്ത്രി പദവി ഒഴിയണമെന്നുള്ള പ്രചാരണം #Resign modi എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications