കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സത്യവും നീതിയും നിലനിൽക്കുന്നു'; കുല്‍ഭൂഷണ്‍ ജാദവ് വിധിയിൽ പ്രതികരിച്ച് നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: കുൽഭൂഷൺ ജാദവ് കേസിലെ ആന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കുൽഭൂഷൺ ജാദവിനെതിരെയുള്ള വധശിക്ഷ ത‌ടഞ്ഞുള്ള അന്താരാഷ്ട്ര കോടതി വിധി പുറത്ത് വന്നതോടെ സത്യവും നീതിയും നിലനിൽക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

<strong>നാലു വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; ഒരാള്‍ റെഡി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പ്രതീക്ഷ</strong>നാലു വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; ഒരാള്‍ റെഡി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പ്രതീക്ഷ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി തന്റെ സർക്കാർ എപ്പോഴും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയിൽ 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

Narendra Modi

കുല്‍ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. കുൽഭൂഷൻ ജാദവുമായി നിയമപരമായ കാര്യങ്ങൾക്ക് വേണ്ടി ആശയവിനിമയം നടത്താനും കാണാനുമുള്ള അവകാശം പാകിസ്താൻ ഇന്ത്യക്ക് നിഷേധിച്ചു. ഇത് വിയന്ന കൺവെൻഷനിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി.

English summary
Prime Minister Narendra Modi welcomed the verdict in the Kulbhushan Jadhav case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X