കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും

Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും. ഇന്നുമുതല്‍ ആരംഭിക്കുന്ന സമ്മേളനത്തെ വെര്‍ച്വല്‍ സംവിധാന ത്തിലൂടെ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചശേഷം ആദ്യമായാണ് മോദിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് യുഎന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.

ജൂണ്‍ 17 നായിരുന്നു എതിര്‍ സ്വരങ്ങളില്ലാതെ ഇന്ത്യയെ 15 അംഗ സുരക്ഷാ സമിതിയിലേക്ക് വീണ്ടും തിരഞ്ഞടുക്കപ്പെട്ടത്. 2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിത അംഗത്വം. 192 ല്‍ 184 രാജ്യങ്ങളും ഇന്ത്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ എട്ടാം തവണയും ഇന്ത്യ സുരക്ഷസമിതയിലെത്തുകകയായിരുന്നു.

narendra-modi1

Recommended Video

cmsvideo
Google's Rs 75,000-Crore Fund To Help Accelerate India's Digital Economy | Oneindia Malayalam

ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമുണ്ട്. ഇതില്‍ അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവിൽ രക്ഷാസമിതി അംഗമായത്. അതിന് മുമ്പ് 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വർഷങ്ങളിൽ ഇന്ത്യ യുഎൻ രക്ഷാസമിതിയില്‍ അംഗമായിട്ടുണ്ട്.

ഫൈസല്‍ ഫരീദ് അന്വേഷണവുമായി സഹകരിക്കുന്നില്ല, നാട്ടിലെത്തിക്കാന്‍ രണ്ട് വഴികള്‍; പുതിയ നീക്കംഫൈസല്‍ ഫരീദ് അന്വേഷണവുമായി സഹകരിക്കുന്നില്ല, നാട്ടിലെത്തിക്കാന്‍ രണ്ട് വഴികള്‍; പുതിയ നീക്കം

English summary
Prime Minister Narendra Modi will deliver the keynote address on the 75th anniversary of the United Nations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X