Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ലോക്‌സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 300 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുള്ള വിധത്തിലാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടം ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആത്മാവിനെ പ്രതീകപ്പെടുത്തുന്നു എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി അതി ഗംഭീരമായ ചടങ്ങ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. 2014 മേയ് 24ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.

modi

2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. രാജ്യത്തിന്റെ കോറിഡോറായ സെന്‍ട്രല്‍ വിസ്റ്റയുടെ പുനര്‍വികസനത്തിന്റെ ഭാഗമാണ് പുതിയ കെട്ടിടം. ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഹാള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവ ഉണ്ടായിരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയും മുതിര്‍ന്ന നേതാക്കളുടെ 51 പൊതുയോഗങ്ങളും ഉള്‍പ്പെടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. മേയ് 30 മുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നാണ് വിവരം. ജൂണ്‍ 30 വരെ പരിപാടികള്‍ തുടരും.

970 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 1224 എം പിമാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മൂന്ന് വാതിലുകളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളത്. കൂടാതെ വി ഐ പികള്‍ക്കും എം പിമാര്‍ക്കും സന്ദര്‍ശകര്‍ക്കും വെവ്വേറെ എന്‍ട്രികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+