കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്; കൊറോണ വാക്‌സിന്‍ വിതരണം വിഷയമാകും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് ചര്‍ച്ച. രണ്ട് ഭാഗങ്ങളായിട്ടാണ് ചര്‍ച്ച നടക്കുക. ഒന്നില്‍ കൊറോണ വ്യാപനമാണ് വിഷയം. മറ്റൊന്നില്‍ കൊറോണ വാക്‌സിന്‍ വിതരണം ആണ് ചര്‍ച്ച. രാവിലെ 10.30ന് ചര്‍ച്ച തുടങ്ങുമെന്നാണ് വിവരം. രാജ്യത്ത് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളം, ദില്ലി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

m

വാക്‌സിന്‍ വിതരണമാണ് ഇന്നത്തെ പ്രധാന വിഷയം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിതരണം വേഗത്തിലാക്കുക, ഉപഭോക്താക്കളെ കണ്ടെത്തുക എന്നിവയാണ് ഇതില്‍ പ്രധാനം. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് കൊറോണ രോഗം ബാധിച്ചവര്‍ 91 ലക്ഷം കവിഞ്ഞു. 44000 പേര്‍ക്കാണ് തിങ്കളാഴ്ച മാത്രം രോഗം ബാധിച്ചത്. ദില്ലി, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ദില്ലിയില്‍ 6700 പേര്‍ക്കും, മഹാരാഷ്ട്രയില്‍ 5200 പേര്‍ക്കും, കേരളത്തില്‍ 5700 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

പരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചുപരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചു

ബംഗാളില്‍ 3600, രാജജസ്ഥാന്‍ 3200 എന്നിങ്ങനെയാണ് രോഗികളുടെ തിങ്കളാഴ്ചത്തെ കണക്കുകള്‍. ഈ സംസ്ഥാനങ്ങളിലെല്ലാം ആഴ്ചകളായി ഇതേ നില തുടരുകയാണ്. അതേസമയം, നേരത്തെ രോഗം കുറഞ്ഞ അളവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം പെട്ടെന്ന് കൂടിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗ ബാധ വര്‍ധിക്കുന്നുണ്ട്.

Recommended Video

cmsvideo
Oxford vaccine is 95 percent success

English summary
Prime Minister Narendra Modi will meet with the 8 chief ministers today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X