കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ഞായറാഴ്‌ച്ച കേരളത്തില്‍; ബിജെപി യോഗത്തില്‍ പങ്കെടുക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച്ച കേരളത്തിലെത്തും.ബിപിസിഎല്‍ പ്ലാന്റ്‌ ഉദ്‌ഘാടനത്തിന്‌ എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുക്കും. കേരളത്തില്‍ നിയമസഭ തിരഞ്ഞടുപ്പ്‌ അടുത്തിരിക്കെയാണ്‌ പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്‌ എന്നതും സവിശേഷതയാണ്‌.
ആദ്യം ചെന്നൈയിലെത്തിയതിന്‌‌ ശേഷമാകും പ്രധാനമന്ത്രി കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്ക്‌ ശേഷം സംസ്ഥാനത്തെ മുതിര്‍ന്ന്‌ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നരേന്ദ്ര മോദിയും പങ്കെടുത്തേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.14ന്‌ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്‌. കോര്‍കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയുള്ള സുപ്രധാന സന്ദര്‍ശനമായി ഞായറാഴ്‌ച്ചത്തേക്ക്‌ മാറും.

narendra modi

സന്ദര്‍ശത്തിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തും. കേരളത്തിലെ തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹത്തെ നേരിട്ട്‌ ധരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തും. തെരഞ്ഞെടുത്ത്‌ പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത്‌ നടക്കുന്ന പ്രചാരണ യോഗത്തില്‍ പങ്കെടുക്കും.കേരളത്തിലെ നിയസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ്‌

നടക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബിജെപി ദുര്‍ബലമായ സംസ്ഥാനമാണ്‌ കേരളം. പ്രധാനമന്ത്രിയെ നേരിട്ട്‌ കളത്തിലിറക്കി കേരളത്തില്‍ നേട്ടം കൊയ്യാനുള്ള ശ്രമവും ബിജെപി നോതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. തിരുവനന്തപുരത്ത്‌ നിലവിലെ സിറ്റിങ്‌ സീറ്റായ നേമം ഉള്‍പ്പെടെ ചില സീറ്റുകള്‍ കൂടി ബിജെപി ലക്ഷ്യം വെക്കുന്നുണ്ട്‌. തിരുവനന്തപുരത്തിന്‌ പുറമേ തൃശൂര്‍, മഞ്ചേശ്വരം,പാലക്കാട്‌ എന്നീ മണ്ഡലങ്ങളിലും വലിയ പ്രതീക്ഷയാണ്‌ ബിജെപി വെക്കുന്നത്‌. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുകയെന്നതിനേക്കാള്‍ വോട്ടിങ്‌ ഷെയര്‍ വലിയ രീതിയില്‍ സംസ്ഥാനത്ത്‌ വര്‍ധിപ്പിക്കുയെന്നതാവും ബിജെപിയുടെ അജണ്ട

English summary
prime minister narendra modi will reached kerala on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X