രജ്യത്തെ പ്രാധാന കോവിഡ് വാക്സിന് പ്ലാന്റുകള്‍ ഇന്ന് പ്രധാനമന്ത്രി സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ കവിഡ് വാക്സിന് വികസനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോവിഡ് വാക്സിന് പ്ലാന്റുകള്‍ സന്ദര്‍ശിക്കും. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വാക്സിന് നിര്‍മാണ ശാലകളിലാണ് പ്രാധാനമന്ത്രി സന്ദര്‍ശനം നടത്തുക. സൈഡസ് കാഡില, ഭാരത് ബയോടെക്ക് , സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക.
വാക്സിന് വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിനടുത്തുളള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.അഹമ്മദാബാദ് നഗരത്തിന് സമീപമായുള്ള ചാങ്കോദാര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിനായ സികോവ്-ഡിയുടെ ഒന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാം ഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു.പ്രധാനമന്ത്രി ശനിയാഴ്ച്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്സിന് വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നും നിതിന്‍ പട്ടേല്‍ വെള്ളിയാഴ്ച്ച അറിയിച്ചിരുന്നു.
പ്രധാനമന്ത്രി ശനിയാഴ്ച്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്സിന് വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെള്ളിയാഴ്ച്ച അറിയിച്ചത്. പ്രധാനമന്ത്രി രാവിലെ ഒമ്പതരയോടെ ഇവിടെ സന്ദര്‍ശനം നടത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദിലെ വാക്സിന് പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബോയടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
ഫെബ്രുവരി ആദ്യം തന്നെ രാജ്യത്ത് കോവിഡ് വാക്സിന് എത്തിക്കുമെന്ന് നേരത്തെ സിറം ഇന്‍സ്റ്റിയൂട്ട് മോധാവി അറിയിച്ചിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് നിരമിക്കുന്ന കോവിഡ് വാക്സിന് 94 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റഷ്യയുടെ സ്വന്തം കോവിഡ് വാക്സിനായ സ്പുട്നിക് 5 വാകിസിനും ഇന്ത്യയുമായി സഹകരിച്ച് 1 മില്യന്‍ ഡോസ് കോവിഡ് വാക്സിന് നിര്‍മിക്കുമെന്ന് റഷ്യയും അറിയിച്ചിരുന്നു. കോവിഡ് വാക്സിന് എത്തിയാലും 2023ഓടെ മാത്രമേ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും കോവിഡ് വാക്സിന് എത്തുകയുള്ളൂ എന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി വ്യക്തമാക്കിയിരുന്നു.