കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നു', മലയാളികൾക്ക് മലയാളത്തിൽ ഓണം ആശംസിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ഓണാശംസ. ഓണക്കാലത്ത് എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓണാശംസ ട്വീറ്റ് ഇങ്ങനെ..

'' എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു''.

onam

കഴിഞ്ഞ ദിവസം മൻകി ബാത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി ഓണത്തെ പരാമർശിച്ചിരുന്നു. ഓണം അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണം പല രാജ്യങ്ങളിലേക്കും എത്തി കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഓണം ആഘോഷിക്കുന്നു. ഓണത്തിന്റെ ആവേശം എല്ലായിടത്തും അലയടിക്കുന്നു. അതുകൊണ്ട് അതൊരു അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണ്. ഓണം ആവേശവും ഉല്ലാസവും ചേര്‍ന്നാണ് ആഘോഷിക്കേണ്ടത്. ഈ ആഘോഷം ചിങ്ങ മാസത്തിലാണ്. ഈ സമയത്ത് മലയാളി പുതുതായി എന്തെങ്കിലുമൊക്കെ വാങ്ങും. വീടുകള്‍ അലങ്കരിക്കും. പൂക്കളമൊരുക്കും. ഓണസദ്യ ആസ്വദിക്കും. വിവിധ തരത്തിലുള്ള മത്സരങ്ങളും അതോടൊപ്പം നടക്കുമെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.

കെജ്രിവാളിനെതിരെ ശശി തരൂർ, 'ദില്ലിയിൽ കെജ്രിവാളിന് വോട്ട് ചെയ്ത മലയാളികൾ ഇതോർക്കണം'!കെജ്രിവാളിനെതിരെ ശശി തരൂർ, 'ദില്ലിയിൽ കെജ്രിവാളിന് വോട്ട് ചെയ്ത മലയാളികൾ ഇതോർക്കണം'!

കൊവിഡ് മഹാമാരിക്കിടെയാണ് മലയാളികൾ ഇക്കുറി ഓണം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം പ്രളയമായിരുന്നു ഓണക്കാലത്ത്. പ്രതിസന്ധികൾക്കിടയിലും ഏറ്റവും പ്രിയപ്പെട്ട ആഘോഷം പരമാവധി മനോഹരവും ആസ്വാദ്യകരവുമാക്കുകയാണ് മലയാളികൾ. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇക്കുറി ഓണാഘോഷം മലയാളിക്ക് വീടിനുളളിൽ തന്നെയാണ്.

'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ

English summary
Prime Minister Narendra Modi wishes Keralites Happy Onam on Thiruvonam Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X