കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ യാത്രക്കായി മോദി പൊടിച്ചത് 1500 കോടിയോളം രൂപ; സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി ആയതിന് ശേഷം മോദി നടത്തിയ വിദേശയാത്രകള്‍ പലപ്പോഴും വിമര്‍ശനങ്ങല്‍ക്ക് വിധേയമായിട്ടുണ്ട്. നാട്ടില്‍ ഇല്ലാത്ത പ്രധാനമന്ത്രിയെന്നാണ് എതിരാളികള്‍ അദ്ദേഹത്തെ വിമര്‍ശിക്കാറുള്ളത്. അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു ഇതിനായി ചിലവഴിച്ചതാകട്ടെ കോടികളും.

കേന്ദ്രസഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ യാത്രകളുടെ വിവരങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ഏവരും ഞെട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി മാത്രം കോടികളാണ് ചിലവഴിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

84 വിദേശ രാജ്യങ്ങള്‍

84 വിദേശ രാജ്യങ്ങള്‍

പ്രധാനമന്ത്രി ആയതിന് ശേഷം 2014 ജൂണ്‍ മുതല്‍ ഇതുവരെ മോദി സന്ദര്‍ശനം നടത്തിയത് 84 വിദേശ രാജ്യങ്ങളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ യാത്രകള്‍ക്കായി അദ്ദേഹത്തിന്റെ വിമാനത്തിനും വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് 1484 കോടി രൂപയാണ്.

1088.42 കോടി

1088.42 കോടി

കേന്ദ്ര സഹമന്ത്രി വികെ സിങ് ആണ് രാജ്യസഭയില്‍ മോദിയുടെ വിദേശയാത്രകളെകുറിച്ചുള്ള കണക്കുകള്‍ അവതരിപ്പിച്ചത്. വികെ സിങ് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി 1088.42 കോടി രൂപയാണ് ഇതുവരെ സര്‍ക്കാര്‍ ചിലവാക്കിയത്.

വേറേയും

വേറേയും

ഇതിന് പുറമേ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയുമാണ് 2014 ജൂലൈ മുതല്‍ 2018 ജൂണ്‍വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് മാത്രം ചിലവായത്. വിമാനത്തിന് ചിലവായതിന് പുറമേ 9.12 കോടി രൂപ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും ചിലവഴിച്ചിട്ടുണ്ട്.

ഏറ്റവും ഉയര്‍ന്നത്

ഏറ്റവും ഉയര്‍ന്നത്

രാജ്യം അടുത്തിടെ കണ്ട ഏറ്റവും ഉയര്‍ന്ന വിദേശയാത്രാ ചിലവ് കൂടിയാണിത്. പ്രധാനമന്ത്രി മോദിയുടെ നിരന്തരമുള്ള വിദേശയാത്രകളെ പ്രതിപക്ഷ പാര്‍ട്ടികളടക്കം ശക്തമായി വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പോലും പ്രതികൂലമായി ബാധിച്ചതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

കുത്തക കമ്പനികള്‍

കുത്തക കമ്പനികള്‍

രാജ്യത്തെ കുത്തക കമ്പനികളുടെ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ലക്ഷ്യമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അദാനി, അംബാനി ഗ്രൂപ്പുകളുടെയടക്കം പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ യാത്രാസംഘത്തില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതിനെ തുടര്‍ന്നായിരുന്നു ഈ വിമര്‍ശനം.

യൂറോപ്പില്‍

യൂറോപ്പില്‍

ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് മാത്രം നടത്തിയ യാത്രയ്ക്ക് ചിലവഴിച്ചത് 31.32 കോടി രൂപയാണ്. മോദിയുടെ വിദേശ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവ് വന്നതും ഈ യാത്രകള്‍ക്കാണ്. ഏറ്റവും കുറച്ചു തുക ചെലവായത് ഭൂട്ടാന്‍ സന്ദര്‍ശനത്തിനും. 2.45 കോടി രൂപ

പ്രസിദ്ധീകരിച്ചത്

പ്രസിദ്ധീകരിച്ചത്

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിലും സന്ദര്‍ശിച്ച രാജ്യങ്ങള്‍, സന്ദര്‍ശന ദിവസങ്ങള്‍, വിമാന യാത്രക്കായി ചിലവായ തുക എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഈ യാത്രകളുടെ കണക്കടക്കമാണ് ഇപ്പോള്‍ വികെ സിങ് രാജ്യസഭയില്‍ നല്‍കിയിരിക്കുന്നത്.

ഒരു വര്‍ഷം 24 രാജ്യങ്ങള്‍

ഒരു വര്‍ഷം 24 രാജ്യങ്ങള്‍

2015-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 24 രാജ്യങ്ങളാണ് ആ ഒരുവര്‍ഷത്തിനിടയില്‍ മോദി സന്ദര്‍ശിച്ചത്. 2017-18 ല്‍ 19 ഉം 2016- 17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി.

English summary
prime minister narendra modis foreign trip details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X