കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്നായി പഠിക്കുക, നന്നായി കളിക്കുക; കുട്ടികള്‍ക്ക് മോദിയുടെ സന്ദേശം

  • By Gokul
Google Oneindia Malayalam News

ദില്ലി: അദ്ധ്യാപക ദിനം പ്രമാണിച്ച് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തന്റെ കുട്ടിക്കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ദിവസം നാലു നേരമെങ്കിലും നന്നായി പഠിക്കാനും നന്നായി കളിക്കാനും നന്നായി വിയര്‍പ്പൊഴുക്കാനും മോദി കുട്ടികളെ ആഹ്വാനം ചെയ്തു.

ലോകത്തിന് നല്ല അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കുട്ടികളെ വാര്‍ത്തെടുക്കാന്‍ നല്ല അദ്ധ്യാപകര്‍ ആവശ്യമാണ്. വേര്‍തിരിവില്ലാതെ എല്ലാ കുട്ടികളെയും അദ്ധ്യാപകര്‍ ഒരുപോലെ കാണണം. കുട്ടികളെ ആധുനിക സാങ്കേതിക വിദ്യയിലേക്ക് കൈപിടിച്ചു നയിക്കാന്‍ അദ്ധ്യാപകര്‍ക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

Modi

സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു. ആര്‍ക്കും അതിനെ തടയാന്‍ സാധ്യമല്ല. മഹത് വ്യക്തികളുടെ ജീവചരിത്രം വായിക്കണം. അവയിലൂടെ സത്യം കണ്ടെത്താന്‍ നിങ്ങള്‍ക്കാവുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

സ്‌കൂളിലെ ശുചിത്വ മുറിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ സ്‌കൂളുകളിലും ശുചിത്വമുറി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനായി അദ്ധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങണം. ജപ്പാനില്‍ ശുചിത്വമുറികള്‍ വൃത്തിയാക്കുന്നത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്. അത്തരമൊരു മാതൃക നമുക്കും സ്വീകരിക്കാവുന്നതാണെന്ന് മോദി പറഞ്ഞു.

പ്രസംഗത്തിനുശേഷം കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയാനും നരേന്ദ്ര മോദി സമയം കണ്ടെത്തി. സരസമായിട്ടായിരുന്നു മോദിയുടെ മറുപടി. ദില്ലിയിലെ മനേക് ഷാ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന 700 വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യത്തെ എല്ലാ സംസ്ഥാനത്തുമുള്ള സ്‌കൂളുകളിലും മോദിയുടെ പ്രസംഗം ലൈവ് ആയി സംപ്രേക്ഷണം ചെയ്തു.

English summary
prime minister Narendra Modi's Teacher's Day address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X