കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്തിന്റെ അമ്മയ്ക്ക് അനുശോചന പ്രവാഹം, നഷ്ടമായത് പാവങ്ങളുടെ നേതാവിനെയെന്ന് മോദി

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചന പ്രവാഹം. രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡിഎംകെ നേതാവ് കരുണാനിധി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ പുരട്ചി തലൈവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമായിരുന്നു അന്ത്യം. കടുത്ത പനിയെയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 നഷ്ടമായത് പാവങ്ങളുടെ നേതാവിനെ

നഷ്ടമായത് പാവങ്ങളുടെ നേതാവിനെ

ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിടവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശേചിച്ചു. ജയയുടെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം. ജയയ്ക്ക് ജനങ്ങളുമായുള്ള ബന്ധം ഏറെ വലുതായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുമായി ജയ കൊണ്ടുവന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം. ജയയ്ക്ക് ആത്മശാന്തി നേരുന്നതായും പ്രധാനമന്ത്രി.തമിഴ്‌നാട്ടിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മോദി.

എന്നും സ്മരിക്കപ്പെടും

എന്നും സ്മരിക്കപ്പെടും

ജയലളിതയുടെ മരണത്തോടെ ജനകീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു. ദീര്‍ഘവീക്ഷണവും മികച്ച നേതൃത്വപാടവവുമുള്ള നേതാവാണ് ജയയെന്നും രാഷ്ട്രപതി അനുശോചനത്തില്‍ വ്യക്തമാക്കി. തമിഴ്‌നാടിന്റെ വികസനത്തിലും പുരോഗതിയിലും ജയലളിത നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

 അതിയായ ദുഃഖം

അതിയായ ദുഃഖം

ജയലളിതയുടെ മരണ വാര്‍ത്ത ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ആര്‍ക്കും കീഴടക്കാന്‍ കഴിയാത്ത വിധമുള്ള ധൈര്യം ജീവിതാവസാനംവരെയും ജയലളിത തുടര്‍ന്നുവെന്ന് സോണിയ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷയെയും ആവശ്യങ്ങളെയും കുറിച്ച് നന്നായി അറിയാവുന്ന നേതാവായിരുന്നു ജയയെന്നും സോണിയ വ്യക്തമാക്കി. തമിഴ്‌നാടിന് വേണ്ടി കൊണ്ടുവന്ന ക്ഷേമപദ്ധതികളും, സുനാമിക്ക് ശേഷം നടപ്പാക്കിയ ദുരിതാശ്വാസപദ്ധതികളും തമിഴ്‌നാടിന്റെ വ്യവസായ മേഖലയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും നേതൃത്വപാടവവും ഭരണപരമായ കഴിവും ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നുവെന്നും സോണിയ. കോണ്‍ഗ്രസ് പാര്‍ട്ടിയും ഗാന്ധി കുടുംബവും ദുഃഖത്തില്‍ പങ്കു ചേരുന്നതായി സോണിയ.

ഇന്ത്യകണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭ

ഇന്ത്യകണ്ട അസാധാരാണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തോട് സവിശേഷമാര്‍ന്ന മമതാബന്ധം പുലര്‍ത്തിയിരുന്നുവെന്നും പിണറായി. ഒരു ജനതയുടെ മനസിനെയും തഭാഗധേയത്തെയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാര്‍ നമ്മുടെ രാജ്യത്ത് അധികമല്ലെന്നും അദ്ദേഹം കുറിച്ചു. ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 നഷ്ടമായത് ശക്തയായ വനിതയെ

നഷ്ടമായത് ശക്തയായ വനിതയെ

ജയലളിതയുടെ മരണത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും അനുശോചനം രേഖപ്പെടുത്തി. ജയലളിതയുടെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. ശക്തയായ വനിതയാണ് ജയയെന്നും അനുശോചനത്തില്‍ ബച്ചന്‍ കുറിച്ചു.

വലിയനഷ്ടം

വലിയനഷ്ടം

വലിയൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുശോചിച്ചു. സ്ത്രീകള്‍, കര്‍ഷകര്‍, മത്സത്തൊഴിലാളികള്‍, മാററിനിര്‍ത്തപ്പെട്ടവര്‍ എന്നിവര്‍ ജയയുടെ കണ്ണുകളിലൂടെയാണ് സ്വപ്നം കണ്ടിരുന്നതെന്നും രാഹുല്‍ രേഖപ്പെടുത്തി. ലക്ഷക്കണക്കിന് ആളുകളുടെ അമ്മയാണ് ജയയെന്നും രാഹുല്‍ വ്യക്തമാക്കി.

വലിയ നഷ്ടമെന്ന് മമത

വലിയ നഷ്ടമെന്ന് മമത

വളരെ ശക്തയും പ്രഗത്ഭയും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുകയും ചെയ്ത നേതാവാണ് ജയലളിതയെന്ന് മമത ബാനര്‍ജി അനുശോചിച്ചു. ജയയുടെ വിയോഗം വലിയ നഷ്ടമാണെന്നും വളരെയധികം ദുഃഖമുണ്ടെന്നും മമത വ്യക്തമാക്കി.

 ആം ആദ്മി നേതാവ്

ആം ആദ്മി നേതാവ്

ജയലളിതയുടെ വിയോഗത്തില്‍ ആംആദ്മി പാര്‍ട്ടി ദുഃഖം രേഖപ്പെടുത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. വളരെയധികം ജനകീയയായിരുന്നു ജയലളിതയെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് ജയയെന്നും കെജ്രിവാള്‍ കുറിച്ചു. ജയലളിതയ്ക്ക് ആത്മശാന്തി നേരുന്നതായും അദ്ദേഹം.

 ജനപ്രിയ സിനിമാതാരം എന്ന നിലയില്‍ രാഷ്ട്രീയത്തിലേക്ക്

ജനപ്രിയ സിനിമാതാരം എന്ന നിലയില്‍ രാഷ്ട്രീയത്തിലേക്ക്

ജയലളിതയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ജനപ്രിയ സിനിമാ താരം എന്ന നിലയില്‍ നിന്ന് രാഷ്ട്രീയത്തിന്‍റെ പടവുകള്‍ കയറി ദ്രാവിഡ ജനഹൃദയങ്ങളില്‍ മുന്നേറ്റമുണ്ടാക്കുകയും ചിരപ്രതിഷ്ഠ നേടുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു ജയലളിതയെന്ന് വിഎസ്.

 ജനലക്ഷങ്ങളുടെ പ്രിയങ്കരി

ജനലക്ഷങ്ങളുടെ പ്രിയങ്കരി

പരിണിത പ്രജ്ഞയും ആജ്ഞാ ശക്തിയുമുള്ള ഭരണാധികാരിയായിരുന്നപ്പോഴും ജനലക്ഷങ്ങളുടെ പ്രിയങ്കരിയായിരുന്നു ജയലളിതയെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു. തമിഴ്നാടിന്‍റെ പുരോഗതിക്ക് ജയലളിത നല്‍കിയ സംഭാവന നിസ്തൂലമാണെന്നും ചെന്നിത്തല പറഞ്ഞു.

English summary
Prime Minister Narendra Modi, President Pranab Mukherjee and a host of leaders, actors expressed deep sadness over the death of Tamil Nadu chief minister J Jayalalithaa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X