കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍ജെപി നേതാവും ആയ രാംവിലാസ് പാസ്വാന്‍ ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹം ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടിരിക്കുന്നത്.

പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍

രാം വിലാസ് പാസ്വാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കമുളളവര്‍ രംഗത്ത് എത്തി. വാക്കുകള്‍ക്ക് അതീതമായ ദുഖം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്. ഇത് രാജ്യത്തിന് ഒരിക്കലും നികത്താന്‍ സാധിക്കാത്ത ശൂന്യതയാണ്. രാം വിലാസ് പാസ്വാന്റെ മരണം വ്യക്തിപരമായ നഷ്ടം കൂടിയാണ്. തനിക്കൊരു സുഹൃത്തിനേയും സഹപ്രവര്‍ത്തകനേയും കൂടിയാണ് നഷ്ടമായിരിക്കുന്നത് എന്നും പ്രധാനമന്ത്രി കുറിച്ചു.

paswan

രാജ്യത്തിന് മികച്ച ഒരു നേതാവിനെ നഷ്ടപ്പെട്ടു എന്ന് രാഷ്ട്രപതി രാം വിലാസ് പാസ്വാന്‍ അനുശോചിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു അദ്ദേഹമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവെന്നും രാഷ്ട്രപതി കുറിച്ചു. രാം വിലാസ് പാസ്വാന്റെ മരണവാര്‍ത്ത നടുക്കമുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. താന്‍ ഹൃദയത്തില്‍ നിന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവ് ആണ് പാസ്വാന്‍ എന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു.

രാംവിലാസ് പാസ്വാന്റെ മരണം ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. തനിക്ക് ദീര്‍ഘകാലത്തെ ബന്ധം അദ്ദേഹവുമായുണ്ട്. അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷ്ടം ആണെന്നും രാജ്‌നാഥ് സിംഗ് കുറിച്ചു. രാജ്യത്തെ പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമായുളള ഒരു കരുത്തുറ്റ ശബ്ദം ഇന്നില്ലാതായിരിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളോളം അമ്മയുടെ അയല്‍ക്കാരന്‍ ആയിരുന്ന രാംവിലാസ് പാസ്വാനും കുടുംബവുമായുളള വ്യക്തപരമായ അടുപ്പത്തെക്കുറിച്ചാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ആഴത്തില്‍ ദുഖിപ്പിക്കുന്നതാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ബിഎസ്പി നേതാവ് മായാവതി, കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അടക്കമുളളവരും പാസ്വാന്റെ മരണത്തില്‍ അനുശോചിച്ച് രംഗത്ത് എത്തി.

രാംവിലാസ് പാസ്വാൻ

English summary
Prime Minister, President and leaders condole death of Union Minister and LJP supremo Ram Vilas Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X