ജൂണ്‍ 30 മുതല്‍ വീണ്ടും മന്‍കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി: പൊതുജനാഭിപ്രായം ചർച്ചക്ക്!!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്ത് പ്രോഗ്രാം ജൂണ്‍ 30ന് രാവിലെ 11 മണി മുതല്‍ വീണ്ടും ആരംഭിക്കുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 30, ഞായറാഴ്ച 11 മണിക്ക് ... നാം വീണ്ടും കൂടിക്കാഴ്ച നടത്തും. റേഡിയോയ്ക്ക് നന്ദി, സന്തോഷം പങ്കുവെക്കുക, പോസിറ്റീവിറ്റി, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തി എന്നിവ ആഘോഷിക്കുക. മന്‍കി ബാത്തിനെ കുറിച്ച് നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നമോ ആപ്പിലെ ഓപ്പണ്‍ ഫോറത്തില്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കുക. മോദി ട്വീറ്റ് ചെയ്തു. മന് കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡില്‍ പൊതുജനാഭിപ്രായം ചര്‍ച്ച ചെയ്യാനാണ് മോദി കാത്തിരിക്കുന്നത്.
'ഈ മാസത്തെ മന്‍കി ബാത്തില്‍ നിങ്ങളുടെ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ ടോള്‍ ഫ്രീ നമ്പറായ 1800-11-7800 ഡയല് ചെയ്യുക. മാത്രമല്ല മൈ ഗവ ഓപ്പണ്‍ ഫോറം വഴിയും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. മികച്ചൊരു സംഭാഷണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു ട്വീറ്റില്‍ മോദി പങ്കുവെച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിഷയങ്ങളും പ്രശ്നങ്ങളും പങ്കുവെക്കാനും പ്രധാനമന്ത്രി ഓരോരുത്തരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മോഡി രണ്ടാം തവണ പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി നടത്തുന്ന മന്‍കി ബാത്ത് എപ്പിസോഡാണ് വരാനിരിക്കുന്നത്. രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് ജൂണ്‍ 30ന് ഓള് ഇന്ത്യ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യും. കഴിഞ്ഞ സീസണിലെ അവസാന എപ്പിസോഡ് ഫെബ്രുവരി 24നാണ് പ്രക്ഷേപണം ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പിന്നീട് പ്രോഗ്രാം അവസാനിപ്പിച്ചത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications