കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 30 മുതല്‍ വീണ്ടും മന്‍കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി: പൊതുജനാഭിപ്രായം ചർച്ചക്ക്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്ത് പ്രോഗ്രാം ജൂണ്‍ 30ന് രാവിലെ 11 മണി മുതല്‍ വീണ്ടും ആരംഭിക്കുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 30, ഞായറാഴ്ച 11 മണിക്ക് ... നാം വീണ്ടും കൂടിക്കാഴ്ച നടത്തും. റേഡിയോയ്ക്ക് നന്ദി, സന്തോഷം പങ്കുവെക്കുക, പോസിറ്റീവിറ്റി, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തി എന്നിവ ആഘോഷിക്കുക. മന്‍കി ബാത്തിനെ കുറിച്ച് നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നമോ ആപ്പിലെ ഓപ്പണ്‍ ഫോറത്തില്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കുക. മോദി ട്വീറ്റ് ചെയ്തു. മന്‍ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡില്‍ പൊതുജനാഭിപ്രായം ചര്‍ച്ച ചെയ്യാനാണ് മോദി കാത്തിരിക്കുന്നത്.

പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ നിസ്സാര വകുപ്പ്; പുനരന്വേഷണം വേണമെന്ന് വനിതാകമ്മിഷന്‍പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ നിസ്സാര വകുപ്പ്; പുനരന്വേഷണം വേണമെന്ന് വനിതാകമ്മിഷന്‍


'ഈ മാസത്തെ മന്‍കി ബാത്തില്‍ നിങ്ങളുടെ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ ടോള്‍ ഫ്രീ നമ്പറായ 1800-11-7800 ഡയല്‍ ചെയ്യുക. മാത്രമല്ല മൈ ഗവ ഓപ്പണ്‍ ഫോറം വഴിയും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. മികച്ചൊരു സംഭാഷണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു ട്വീറ്റില്‍ മോദി പങ്കുവെച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിഷയങ്ങളും പ്രശ്‌നങ്ങളും പങ്കുവെക്കാനും പ്രധാനമന്ത്രി ഓരോരുത്തരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

20-modi-3

മോഡി രണ്ടാം തവണ പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി നടത്തുന്ന മന്‍കി ബാത്ത് എപ്പിസോഡാണ് വരാനിരിക്കുന്നത്. രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് ജൂണ്‍ 30ന് ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യും. കഴിഞ്ഞ സീസണിലെ അവസാന എപ്പിസോഡ് ഫെബ്രുവരി 24നാണ് പ്രക്ഷേപണം ചെയ്തത്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പിന്നീട് പ്രോഗ്രാം അവസാനിപ്പിച്ചത്.

English summary
Prime minister's Mann ki Baat programme to resume on June 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X