Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രധാനമന്ത്രിയുടെ നിർദ്ദേശം വളരെ വ്യക്തമായിരുന്നു, അധിക നികുതികളില്ല: നിർമല സീതാരാമൻ

ദില്ലി; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നികുതി വർധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ വർഷവും പ്രധാനമന്ത്രി മോദി ഇതേ നിർദേശം നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

മഹാമാരിയുടെ സമയത്ത് നികുതി വർധിപ്പിക്കാൻ സർക്കാർ ആഗ്രഹിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ നിർദ്ദേശവും ഇക്കാര്യത്തിൽ വളരെ വ്യക്തമായിരുന്നു. അധിക നികുതി വേണ്ടെന്ന് അദ്ദേഹം പറഞ്ഞു, നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ല്‍ നിന്ന് 14% ആക്കാൻ തിരുമാനിച്ചിട്ടുണ്ട്. ഇത് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഉള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ സഹായിക്കുന്നതിനും അവരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കുന്നതിനും സഹായിക്കും, നിർമ്മല സീതാരാമൻ പറഞ്ഞു.

cover

ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കർഷകർക്കുള്ള ഡ്രോണുകൾ, വന്ദേ ഭാരത് ട്രെയിനുകൾ, ഡിജിറ്റൽ കറൻസി, 5 ജി സേവനങ്ങൾ, ദേശീയ ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധുനികതയും സാങ്കേതികവിദ്യയും തേടുന്നത് നമ്മുടെ യുവജനങ്ങൾക്കും ഇടത്തരക്കാർക്കും ദരിദ്രർക്കും, ദളിത്, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കും ഏറെ പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ദരിദ്രരുടെ ക്ഷേമം ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പാവപ്പെട്ട ഓരോ കുടുംബത്തിനും ഉറപ്പുള്ള വീട്, ശൗചാലയം , ടാപ്പ് വെള്ളം, ഗ്യാസ് കണക്ഷൻ എന്നിവ ഉറപ്പാക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. അതേസമയം ആധുനിക ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കൃഷി ലാഭകരവും പുതിയ അവസരങ്ങൾ നിറഞ്ഞതുമാക്കുക എന്നതാണ് ബജറ്റിലെ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്. പുതിയ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഫണ്ട്, ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുള്ള പാക്കേജ് തുടങ്ങിയ നടപടികൾ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കും. കുറഞ്ഞ താങ്ങു വിലയിലൂടെ കർഷകരുടെ അക്കൗണ്ടിലേക്ക് 2.25 ലക്ഷം കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെടുന്നു, പ്രധാനമന്ത്രി പറഞ്ഞു.

വായ്‌പ്പാ ഗ്യാരണ്ടിയിൽ റെക്കോർഡ് വർധനവിനൊപ്പം ബജറ്റിൽ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. "ആഭ്യന്തര വ്യവസായത്തിനുള്ള പ്രതിരോധ മൂലധന ബജറ്റിന്റെ 68 ശതമാനം സംവരണം വഴി ഇന്ത്യയുടെ എംഎസ്എംഇ മേഖലയ്ക്ക് വളരെയധികം പ്രയോജനം ലഭിക്കും. 7.5 ലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപം സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നൽകുകയും ചെറുകിട, മറ്റ് വ്യവസായങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.

അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ വികസന രേഖയാണ് ബജറ്റ് എന്നായിരുന്നു പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ വാക്കുകൾ. കൊവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യത്തിന്റെ സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരികയാണ്.ഈ സാമ്പതിക വർഷം രാജ്യം 9.2 ശതമാനം വളർച്ച് കൈവരിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

ജനപ്രിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരണം. പി എം ഗതിശക്തിയാണ് ബജറ്റിലെ സുപ്രധാന ആകർഷണം. പ്രധാനമന്ത്രി ഗതിശക്തി സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള പരിവര്‍ത്തന സമീപനമാണെന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പൊതുഗതാഗതം, ജലപാതകള്‍, വിതരണസംവിധാനങ്ങള്‍ എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് ഈ സമീപനത്തെ നയിക്കുന്നത്. ഏഴ് എന്‍ജിനുകളും സമ്പദ്വ്യവസ്ഥയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    Ink thrown at Kanhaiya Kumar at Congress office in Lucknow

    'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+