കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാടാണ് ഇന്ത്യയെന്ന് മോദി പറയുമോ?

  • By Muralidharan
Google Oneindia Malayalam News

ഇന്‍ഡോര്‍: മഹാത്മാ ഗാന്ധിയുടെയും ശ്രീബുദ്ധന്റെയും നാടാണ് ഇന്ത്യ എന്നാണ് തന്റെ യു കെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിച്ച മഹാന്മാരെ ഓര്‍ക്കുകയായിരുന്നു മോദി. എന്നാല്‍ മഹാത്മാ ഗാന്ധിയുടെയും ശ്രീബുദ്ധന്റെയും നാട് എന്നതിന് പകരം, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാടാണ് ഇന്ത്യ എന്ന് മോദി പറയണമായിരുന്നു എന്നാണ് ദ്വാരകാപീഠിലെ സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി പറയുന്നത്.

<strong>മോദിയുടെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തു, പിഐബിക്ക് പണികിട്ടി!</strong>മോദിയുടെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തു, പിഐബിക്ക് പണികിട്ടി!

അസഹിഷ്ണുതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ട് മോദി ധൈര്യം ചോര്‍ന്നുപോയ നിലയിലായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജിയുടെയും ശ്രീബുദ്ധന്റെയും നാടാണ് ഇന്ത്യ എന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രാമന്റെയും കൃഷ്ണന്റെയും നാടാണ് ഇന്ത്യ എന്ന് വേണമായിരുന്നു മോദി പറയാന്‍. പ്രധാനമന്ത്രി എന്ന നിലയില്‍, അഴിമതി ഇല്ലാതാക്കാനുള്ള വലിയ ഒരു അവസരമാണ് മോദിക്ക് കിട്ടിയിരിക്കുന്നത്. ഈ അവസരം അദ്ദേഹം പാഴാക്കരുത്.

shankarachayra-swaroopanand

താന്‍ കൈക്കൂലി വാങ്ങുകയും ചെയ്യില്ല ആരെയും വാങ്ങാന്‍ അനുവദിക്കുകയും ചെയ്യില്ല എന്നാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞത്. ഇന്നും ഒരു പോലീസ് സ്‌റ്റേഷനില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കാന്‍ പോലും കൈക്കൂലി കൊടുക്കാതെ നമുക്ക് കഴിയുമോ - ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി ചോദിച്ചു. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചുനല്‍കുന്ന എഴുത്തുകാര്‍ ആരും ഈ അവാര്‍ഡ് കയ്യില്‍ വെച്ചിരിക്കാന്‍ അര്‍ഹരല്ല എന്നാണ്് അദ്ദേഹം പറഞ്ഞത്. ഇപ്പോഴെങ്കിലും ഇവര്‍ ഈ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നത് നന്നായി.

English summary
PM should have said India is a country of Lord Ram, Krishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X