'പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്'; വർഗീയ സംഘർഷങ്ങളിൽ പ്രതികരിച്ച് 13 പ്രതിപക്ഷ പാർട്ടികൾ
ഡൽഹി: വർഗീയ സംഘർഷങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ജനങ്ങളോട് സമാധാനവും സൗഹാർദവും നിലനിർത്താൻ അഭ്യർത്ഥിക്കുകയും വർഗീയ അക്രമം നടത്തുന്നവരെ കർശനമായി ശിക്ഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവയിൽ ആവശ്യപ്പെട്ടു.
13 പ്രതിപക്ഷ പാർട്ടികൾ ആണ് വർഗീയ സംഘർഷങ്ങൾക്ക് എതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളെ കടന്നാക്രമിച്ച് ആയിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം. സമൂഹത്തിൽ മതഭ്രാന്ത് പ്രചരിപ്പിക്കുന്നവരും ഇത്തരം പ്രവർത്തികളിലൂടെ സമൂഹത്തെ പ്രകോപിപ്പിക്കുന്നവരും നിരവധി ഉണ്ട്.

ഇവർക്ക് എതിരെ സംസാരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിന് എതിരെ ആഞ്ഞടിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം ഉണ്ടായത്. രാജ്യത്തിലെ പല സംസ്ഥാനങ്ങളിൽ അടുത്തിടെ ഉണ്ടായ വർഗീയ കലാപങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.
വർഗീയ കലാപങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ പ്രതിപക്ഷ പാർട്ടികൾക്ക് സംശയം ഉണ്ടാക്കുന്നതാണ്. 'രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്തിടെ നടന്ന വർഗീയ കലാപങ്ങളെ അപലപിക്കുന്നു. പല സംസ്ഥാനങ്ങളിലും ഉണ്ടായ വർഗീയ കലാപങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ ആശങ്കകൾ ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്തുന്നു.
കോൺഗ്രസ്, തൃണമൂൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സി പി എം, ഡി എം കെ, ആർ ജെ ഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഈ 13 പ്രതിപക്ഷ പാർട്ടികളിൽ ഉൾപ്പെടുന്നു. എന്നാൽ, ശിവസേന, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ആം ആദ്മി പാർട്ടി എന്നിവർ ഉൾപ്പെട്ടില്ല എന്നതും ചർച്ചയാകുന്നുണ്ട്.
"ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങൾ, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ ഭരണ സംവിധാനത്തിലെ വിഭാഗങ്ങൾ ബോധപൂർവം ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഇതിൽ അങ്ങേയറ്റം വേദനിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നു. ഈ രീതി അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്.
സാമൂഹിക സൗഹാർദ്ദത്തിന് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. ഈ കാര്യങ്ങൾ ഞങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നമ്മുടെ ഇന്ത്യയ്ക്ക് ഒരു അഭിവൃദ്ധി ഉണ്ട്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയാണ് ചെയ്യേണ്ടത്. രാജ്യത്ത് സമാധാനം കിടക്കുന്നവരെ പരാജയപ്പെടുത്തുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. ഇതിനു വേണ്ടി എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്. രാജ്യത്ത് സമാധാനം നിലനിർത്തണം. സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രതിപക്ഷ പാർട്ടികളോട് ജനങ്ങൾ സഹകരിക്കുകയാണ് വേണ്ടത് എന്നും പ്രസ്താവനയിൽ പറയുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications