കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്; പ്രചരണം ശക്തമാക്കി മോദി, 5 ദിവസം 10 സംസ്ഥാനങ്ങൾ, പര്യടനം 8 മുതൽ

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വിദേശ പര്യടനങ്ങൾനേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ സംസ്ഥാനങ്ങളിലും ഓടി നടന്ന് തറക്കല്ലിട്ടും റാലിയിൽ പങ്കെടുത്തും കൊഴുപ്പിക്കാനൊരുങ്ങുകയായണ്. പത്ത് സംസ്ഥാനങ്ങളിലായി അഞ്ച് ദിവസത്തെ സന്ദർശനമാണ് ഒരുക്കിയിരിക്കുന്നത്.

പത്മകുമാര്‍ തെറിക്കും? ദേവസ്വം ബോര്‍ഡില്‍ അഴിച്ചുപണിയ്ക്ക് സിപിഎം... ശബരിമലയില്‍ പുതിയ വിവാദങ്ങള്‍

ഫെബ്രുവരി എട്ട് മുതലാണ് മോദിയുടെ സന്ദർശനം ആരംഭിക്കുന്നത്. ഫെബ്രുവരി എട്ടിന് മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ മോദി എത്തുന്നുണ്ട്. ശനിയാഴ്ച പശ്ചിമ ബംഗാളിലെത്തുന്ന മോദി ഞായറാഴ്ച ജമ്മുകാശ്മീരാണ് സന്ദര്‍ശിക്കുന്നത്.ചത്തീസ്ഗഡിലെ റായ്ഗറിലാണ് മോദിയുടെ ആദ്യ റാലി. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയേറ്റുവാങ്ങിയതിന് ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിന് പിന്നിലുണ്ട്.

Narendra Modi

തുടർന്ന് പശ്ചിമ ബംഗാളിലും അസ്സമിലും മോദി എത്തും. ഫെബ്രുവരി ഒമ്പതിന് ബ്രഹ്മപുത്ര നദിക്ക് കുറകെയായി നിര്‍മിക്കുന്ന പാലത്തിന്റെ തറക്കല്ലിടല്‍ മോദി നടത്തും. തുടർന്ന് അരുണാചലിലേക്കാണ് മോദിയുടെ യാത്ര. ഗ്രീൻഫീൽഡ് എയർപോർട്ടിന് തറക്കല്ലിടും തു‌ടർന്ന് ത്രിപുരയിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കും. തമിഴ്നാട്ടിലും കർണാടകയിലും പ്രധാനമന്ത്രി സന്ദർശനം നട‌ത്തുന്നുണ്ട്. 11ന് യുപിയിലും ഫെബ്രുവരി 12ന് ഹരിയാനയിലും മോദി സന്ദർശനം നടത്തും.

English summary
Prime Minister to visit 10 states in five days starting tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X