• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്;ധാക്കയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

ദില്ലി; ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും വിദേശ യാത്രകൾക്ക് തയ്യാറെടുക്കുന്നത്. ഈ മാസം 25 മുതലാണ് മോദിയുടെ വിദേശ യാത്രകൾ ആരംഭിക്കുക. ബംഗ്ലാദേശിലേക്കാണ് ആദ്യ യാത്ര. കൊവിഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ക് ഡൗൺ നടപടികളിൽ പല രാജ്യങ്ങളും ഇളവ് വരുത്തിയതോടെയാണ് വീണ്ടും പ്രധാനമന്ത്രി വിദേശ യാത്രകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്.

26, 27 തീയതികളിലാണ് പ്രധാനമന്ത്രി ധാക്കയിലെത്തുന്നത്. ബം​ഗബന്ധു ഷേഖ് മുജബിർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ ധാക്ക യാത്രയോടെ തുടക്കമാകും.

ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് അയൽരാജ്യമായ ധാക്ക.റോഡുകൾ, റെയിൽ‌വേ, ഷിപ്പിംഗ്, തുറമുഖങ്ങൾ, മറ്റ് അടിസ്ഥാന സ .കര്യങ്ങൾ എന്നിവയുടെ വികസനത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ 8 ബില്യൺ ഡോളർ മൂല്യമുള്ള മൂന്ന് വായ്പകൾ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. മോദിയുടെ സന്ദർശന വേളയിൽ നിരവധി ട്രേഡിങ് മാർക്കറ്റുകളുടെ ഉദ്ഘാടനം ഉണ്ടായേക്കും.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

കൂടാതെ തെക്കൻ ത്രിപുരയെ ബംഗ്ലാദേശിലെ രാംഗഡുമായി ബന്ധിപ്പിക്കുന്ന ഫെനി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഉദ്ഘാടനവും മോദിയുടെ സന്ദർശന വേളയിൽ ഉണ്ടായേക്കും. 2017 ൽ നിർമ്മാണം ആരംഭിച്ച ഏകദേശം രണ്ട് കിലോമീറ്റർ നീളമുള്ള പാലം ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖവുമായുള്ള തടസ്സമില്ലാത്ത ബന്ധം നിലനിർത്തുന്നതിനുള്ള താക്കോലായാണ് കണക്കാക്കപ്പെടുന്നത്.അതേസമയം മോദിയുടെ യാത്രയ്ക്ക് മുൻപ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച ധാക്കയിൽ എത്തും.

തന്ത്രം മാറ്റി പിജെ ജോസഫ് വിഭാഗം; പുതിയ ഫോർമുല.. പെട്ട് കോൺഗ്രസ്...മുന്നിലെ വഴിയെന്ത്?

പോർഷെയിൽ 'പറന്ന്' ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ സൽമാൻ; കൈയ്യോടെ പൊക്കി പോലീസ്..റിവേഴ്സ് അടിപ്പിച്ചു.. വീഡിയോ

ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

cmsvideo
  കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

  English summary
  Prime Minister will inaugurate various projects in Dhaka
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X