കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കണോ? ഇതാ പ്രധാനമന്ത്രിയുടെ ചില പൊടിക്കൈകള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാലത്ത് പത്ത് മണിക്കാണ് രാജ്യത്തെ അബിസംബോധന ചെയ്തത്. മേയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് പ്രധാനമന്ത്രി ഇന്ന് അറിയിച്ചത്. ഇതോടൊപ്പം ചില പ്രധാന മാര്‍ഗ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഇതിനായി ചില പൊടിക്കൈകളും മോദി പങ്കുവച്ചു. കൊറോണയെ തടുക്കാന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ഇതിനായി ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ചൂടുവെള്ളവും കാദി വെള്ളവും കുടിക്കുക | Oneindia Malayalam
pm modi

രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാവരും തിളപ്പിച്ച വെള്ളവും കാദ പാനീയവും കുടിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആയുര്‍വേദ പാനീയമാണ് കാദ, ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ആയുഷ് മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ചൂടുവെള്ളവും കാദയും ഇടയ്ക്കിടെ കുടിക്കണമെന്ന് 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ പാലിച്ച ജനങ്ങള്‍ക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണും സാമൂഹ്യ അകലം പാലിച്ചതുമാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിരിക്കുന്നത്. സാമ്പത്തികമായി അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല അതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരമായി കേന്ദ്രം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതോടൊപ്പം കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഉപാധികളോട് ഇളവുകള്‍ അനുവദിക്കും. എല്ലാ ഇളവുകളും നിബന്ധനകളുടെ വിധേയമായിരിക്കും. എന്നാല്‍ ഏതെങ്കിലും തരത്തില്‍ സാഹചര്യത്തില്‍ മാറ്റമുണ്ടായാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഹോട്ട് സ്പോട്ടുകള്‍ കുറയുന്ന സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ പുനരാരംഭിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

English summary
Prime Ministers Tips For Building Immunity During Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X