Get Updates
Get notified of breaking news, exclusive insights, and must-see stories!

മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്നു; ശേഷം വാഹനം ദേഹത്ത് കയറ്റി, മറ്റൊരു മേജര്‍ അറസ്റ്റില്‍

ദില്ലി: സൈനിക മേജറിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍. ദില്ലിയില്‍ നടന്ന കൊലപാകവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നാണ് മേജര്‍ അറസ്റ്റിലായത്. അറസ്റ്റിലായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തുവരികയാണ്.

arrest

ദില്ലി കന്റോണ്‍മെന്റ് ഭാഗത്ത് കഴുത്തറുത്ത് കൊന്ന നിലയിലാണ് മേജറുടെ 30കാരിയായ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ യുവതി കൊല്ലപ്പെട്ടുവെന്നാണ് പോലീസിന് ആദ്യം ലഭിച്ച വിവരം. വാഹനം ഇടിച്ചതായി ചിലര്‍ മൊഴി നല്‍കിയിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് കഴുത്ത് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചുവെന്ന് പോലീസിന്് ബോധ്യമായി. യുവതിയുടെ മുഖത്ത് കൂടി കാര്‍ കയറ്റിയിട്ടുണ്ട്.

ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. യുവതിയെ ഭര്‍ത്താവിന്റെ ഔദ്യോഗിക വാഹനത്തില്‍ സൈനിക ആശുപത്രിയില്‍ ഡ്രൈവര്‍ കൊണ്ടുവിട്ടിരുന്നു. പിന്നീട് ഏറെ നേരത്തിന് ശേഷം തിരിച്ചുവിളിക്കാന്‍ വന്നപ്പോള്‍ യുവതിയെ കണ്ടില്ല.

ഫിസിയോതറാപ്പി ചെയ്യാന്‍ വേണ്ടിയാണ് യുവതി എത്തിയത്. എന്നാല്‍ യുവതി തന്നെ കണ്ടിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രിക്ക് മുന്നില്‍ നിന്ന് യുവതി മറ്റൊരു കാറില്‍ കയറിപ്പോകുന്നത് കണ്ടവരുണ്ട്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+