• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ബോറഡി മാറ്റാന്‍ മോദിയുടെ പ്രസംഗങ്ങള്‍, പുതിയ നടപടികളുമായി കേന്ദ്രം

ദില്ലി: കൊറോണ എന്ന മഹാമാരി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് എല്ലാ രാജ്യങ്ങളിലും നടക്കുന്നത്. ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനോടകം തന്നെ രണ്ട് ലക്ഷം കടന്നു. മരണമാകട്ടെ എട്ടായിരവും. നിരവധി ഇന്ത്യക്കാരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അതാത് സംസ്ഥാനത്തിലെ ആരോഗ്യവകുപ്പാണ് ഏര്‍പ്പാടാക്കുന്നത്.

ഇപ്പോഴിതാ കൊറോണയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പാേള്‍ ക്വാറന്റീനില്‍ കിടക്കുന്നവര്‍ക്ക് മോദിയുടെ എല്ലാ പ്രസംഗങ്ങള്‍ അടങ്ങുന്ന പുസ്തകം വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എപ്പോള്‍ മുതലാണ് ലഭ്യമക്കുകയെന്ന് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

രാജ്യത്ത് എത്തുന്ന മറ്റ് രാഷ്ട്രതലവന്മാര്‍ക്കും അതിഥികള്‍ക്കും പ്രധാനമന്ത്രിയുടെ പ്രംസഗത്തിന്റെ പുസ്തകം സമ്മാനമായി നല്‍കാറുണ്ട്. കൂടാതെ കോളേജുകളിലും സ്‌കൂളുകളിലും പല അവസരങ്ങളിലും ഇത്തരം പുസ്തകം നല്‍കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസംഗങ്ങള്‍ വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ എന്‍ഡിഎ സര്‍ക്കാരും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ മാസാമാസം നടത്തുന്ന റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ റെക്കോര്‍ഡിംഗുകളും റേഡിയോ വെബ്‌സൈറ്റിള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് രോഗം ലോകവ്യാപകമായി ഭീഷണി സൃഷ്ടിക്കുന്നതിനിടെ സൗദി അറേബ്യയും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. കൊറോണ ഭീതി നേരിടുന്ന കാര്യങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. എല്ലാ രാജ്യങ്ങളുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് ആഗോള ഭീഷണിയായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയ കാര്യം മോദി എടുത്തുപറഞ്ഞു. ജി20 രാജ്യങ്ങളുടെ നേതാക്കളുമായി സമാനമായ രീതിയില്‍ ചര്‍ച്ച നടത്താനും ഇരുവരും തീരുമാനിച്ചു. ഇന്ത്യയില്‍ ഇതുവരെ 139 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. മൂന്ന് പേര്‍ മരിച്ചു. പല സംസ്ഥാനങ്ങളും കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.

English summary
PM Modis Speeches Will Give Company to the Quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X