Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജകുമാരന്മാര്‍' ഉത്തര്‍പ്രദേശിനെ തകര്‍ക്കും; മീററ്റില്‍ അമിത്ഷായുടെ ഉജ്ജ്വല പ്രകടനം

കോണ്‍ഗ്രസിന്റെയും എസ്പിയുടേയും രാജകുമാരന്മാര്‍ യുപിയുടേയും രാജ്യത്തിന്റേയും ഘടന തകര്‍ക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

മീററ്റ്: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിംഗിന് മുന്നോടിയായി നടന്ന ബിജെപി റാലിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മീററ്റില്‍ നടന്ന രണ്ട് കിലോമീറ്റര്‍ റോഡ് ഷോയിലായിരുന്നു അമിത് ഷായുടെ പ്രകടനം. കോണ്‍ഗ്രസിന്റേയും സമാജ് വാദി പാര്‍ട്ടിയുടേയും രാജകുമാരന്‍മാര്‍ യുപിയുടേയും രാജ്യത്തിന്റേയും ഘടനയെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മീററ്റില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ ആഗ്രയില്‍ അഖിലേഷും രാഹുലും ഒന്നിച്ച് നയിക്കുന്ന റാലി നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് സ്ഥലങ്ങളിലും ഫെബ്രുവരി 11ന് ഒന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

amit-shah

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഖ്യ പങ്കാളിയും സംസ്ഥാനത്തെ മോശം ക്രമസമാധാനത്തിന് മറുപടി പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അവര്‍ രാജ്യത്തെ പുരോഗതിയിലേക്ക് പുരോഗതിയിലേക്ക് നയിക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരുവരും ചേര്‍ന്ന് രാജ്യം കൊള്ളയടിച്ചു, ഇനി യുപി കൂടെ കൊള്ളയടിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച അദ്ദേഹം ഇക്കുറി ബിജെപിയെ പരീക്ഷിക്കാന്‍ തയാറാകണമെന്നും അഭ്യര്‍ത്ഥിച്ചു.

രാഹുല്‍ അഖിലേഷ് സഖ്യത്തിനെതിരെ മാത്രമല്ല ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. തിരഞ്ഞെടുക്കപ്പെട്ട് ബിജെപി അധികാരത്തില്‍ എത്തിയാല്‍ എസ്പിയുടേയും ബിഎസ്പിയുടേയും ചാക്രിക ഭരണം ഇല്ലാതാക്കുമെന്നും നിയമ വാഴ്ച ഇല്ലാത്തതും, കര്‍ഷകരുടെ പ്രശ്‌നങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ പതിനഞ്ച് വര്‍ഷത്തേക്ക് യുപിയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും എസ്പിയുടെ സൈക്കിള്‍ ഭരണം അവസാനിപ്പിച്ച് ബിഎസ്പി യുപിയെ രക്ഷിക്കുമെന്നും മായാവതി പറഞ്ഞിരുന്നു.

മീററ്റില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ മുസാഫര്‍നഗറില്‍ പര്യടനം നടത്തുകയാണ് മായാവതി. വംശീയ ആക്രമണങ്ങള്‍ക്ക് മാസങ്ങള്‍ക്ക് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റും ബിജെപി നേടിയിരുന്നു. പശ്ചിമ യുപിയിലെ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+