കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ കമന്റടിച്ച പ്രിന്‍സിപ്പാള്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കാണ്‍പൂര്‍: പോളിടെക്‌നിക് വിദ്യാര്‍ഥിനികളെ കമന്റടിച്ച 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോളേജ് പ്രിന്‍സിപ്പാളും പെണ്‍കുട്ടികളെ കമന്റടിച്ച സംഘത്തിലുണ്ട്. ശനിയാഴ്ചയാണ് കോളേജ് പ്രിന്‍സിപ്പാള്‍ അടക്കം അഞ്ച് പേര്‍ തങ്ങളെ കമന്റടിച്ചതായി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടത്. ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റലില്‍ ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടികളുടെ മുറികള്‍ പരിശോധിക്കാനായി എത്തിയ പ്രിന്‍സിപ്പാള്‍ എഫ് ആര്‍ ഖാന്‍, സ്‌റ്റെനോഗ്രാഫര്‍ സി കെ ഉപാദ്ധ്യായ, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ എന്നിവരാണ് പെണ്‍കുട്ടികളോട് അസഭ്യം പറഞ്ഞത്. നവാബ് ഗഞ്ചിലെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലാണ് സംഭവം.

rape-protest

കോളേജ് കോമ്പൗണ്ടിനുള്ളില്‍ നടന്ന ഈ സംഭവത്തിനെതിരെ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍ പ്രകടനന നടത്തി. പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. പ്രിന്‍സിപ്പാള്‍ അടക്കം അഞ്ച് പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഐ പി സി 354, 511 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് സ്വരൂപ് നഗര്‍ സര്‍ക്കിള്‍ ഓഫീസര്‍ ആതിഷ് കുമാര്‍ സിംഗ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ പ്രതികരിക്കാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ എഫ് ആര്‍ ഖാന്‍ തയ്യാറായിട്ടില്ല.

English summary
Principal among five booked for eve-teasing college girls in Kanpur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X