കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസിന്റെ പേരില്‍ സ്‌കൂളില്‍ ലൈംഗിക പീഡനം!!! കുട്ടികളുടേത് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

ഹൈദരാബാദിലെ ഇഫ്താം ടാലന്റ് സ്‌കൂളിലാണ് സംഭവം

Google Oneindia Malayalam News

ഹൈദബാദ്: ഒമ്പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മിര്‍സാ സല്‍മാന്‍ ബെയ്ഗാണ് അറസ്റ്റിലായത്. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് മിര്‍സ അപമാനിയ്ക്കപ്പെട്ടിരുന്നുവെന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. ബുധനാഴ്ചയായിരുന്നു സംഭവം.

ഹൈദരാബാദിലെ ഇഫ്താം ടാലന്റ് സ്‌കൂളിലാണ് സംഭവം. നോട്ട് നിരോധനത്തെ തുടര്‍ന്ന് രണ്ട് മാസത്തെ ഫീസ് നല്‍കാത്ത സംഭവത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് വീട്ടില്‍ മുറിയടച്ചിട്ട് തൂങ്ങിമരിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയെ പീഡിപ്പിച്ചതിന് തെളിവു ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു

കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു

പ്രിന്‍സിപ്പല്‍ ആണ്‍കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കാറുണ്ടായിരുന്നുവെന്നും സഹോദരന്റെം വെൡപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. കുട്ടികളെ പാന്റഴിച്ച് ചെറിയ കുട്ടികള്‍ക്കൊപ്പം ഇരുത്തിയിരുന്നതായി മിര്‍സയുടെ സഹോദരന്‍ ബഷീര്‍ പറയുന്നു. ബുധനാഴ്ച ഫീസ് അടയ്ക്കുന്നതുവരെ കുട്ടിയെ പരസ്യമായി അപമാനിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഖാജ സൈനുലബ്ദീനാണ് സല്‍മാന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം കാരണമാണ് 16 കാരനായ മിര്‍സ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌കൂളില്‍ നിന്ന് ഇത് തെളിയിക്കുന്ന ചില രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മാനേജ്‌മെന്റ് നിഷേധിച്ചു

മാനേജ്‌മെന്റ് നിഷേധിച്ചു

16കാരനെ അപമാനിച്ചെന്നും പീഡിപ്പിച്ചെന്നുമുള്ള ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. എന്നാല്‍ സ്‌കൂളില്‍ മിര്‍സ കരഞ്ഞുകൊണ്ടാണ് ഇറങ്ങിയതെന്ന് സഹപാഠികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വ്യക്തിപരമായ കാരണങ്ങളായിരിക്കും മരണത്തിന് പിന്നിലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

 നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തെ ഫീസ് നല്‍കിയിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
On Wednesday in Hyderabad, class 9 student Mirza Salman Baig came home from school, locked himself in a room and allegedly hung himself with a stole. His brother alleges that he had been humiliated for not paying fees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X