കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണം മോശം.... പരാതി പറഞ്ഞ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു!

പരാതി പറഞ്ഞ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ തല്ലിച്ചതച്ചു

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉച്ചഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞ വിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പാളിന്റെ ക്രൂരമര്‍ദനം. കുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രിന്‍സിപ്പാള്‍ തലയ്ക്ക് അടിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ ചികിത്സയിലാണ്. ഡെറാഡൂണിലെ ഓള്‍ഡ് ദാലന്‍വാലയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാഹുല്‍ സ്‌കൂളിലെ ഭക്ഷണം മോശമാണെന്നും ഇത് കഴിക്കാന്‍ സാധിക്കുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ നസ്രിന്‍ ബാനോവിനോട് പറഞ്ഞിരുന്നു. ഇത് പ്രിന്‍സിപ്പാളിനെ ദേഷ്യം പിടിപ്പിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

1

അടിയേറ്റ ഉടനെ കുട്ടി ബോധം കെട്ട് വീണു. രാഹുലിന്റെ സുഹൃത്തുക്കള്‍ കുട്ടിയെ വീട്ടിലെത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അതേസമയം കുട്ടിയുടെ പിതാവ് ധര്‍മേന്ദ്ര പാസ്വാന്‍ പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പ്രിന്‍സിപ്പാളിനെതിരെ ഡെറാഡൂണില്‍ പ്രതിഷേധം കത്തുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കള്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. പ്രിന്‍സിപ്പാളിന് രാജിവെക്കേണ്ടി വരുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് സൂചന. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലയ്ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വകുപ്പുതല നടപടികള്‍ പിന്നാലെയുണ്ടാകുമെന്ന് സര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്.

യെഡ്ഡിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ..... തിരിച്ചുവരും... പ്രയത്‌നം വെറുതെയാവില്ല!!യെഡ്ഡിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ..... തിരിച്ചുവരും... പ്രയത്‌നം വെറുതെയാവില്ല!!

ലിനിയെ മഹത്വവൽക്കരിക്കുന്നതിൽ തെറ്റില്ല.. ശമ്പളത്തിന് വേണ്ടി മാത്രമുള്ള സേവനമല്ലെന്ന് ദീപ നിശാന്ത്ലിനിയെ മഹത്വവൽക്കരിക്കുന്നതിൽ തെറ്റില്ല.. ശമ്പളത്തിന് വേണ്ടി മാത്രമുള്ള സേവനമല്ലെന്ന് ദീപ നിശാന്ത്

English summary
Principal Beats Dehradun Boy With Iron Rod for Complaining About Mid-day Meal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X