വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു

ഫെബ്രുവരി ഏഴ് വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.കുട്ടി പഌസ്റ്റിക്ക് കുപ്പിയില്‍ മൂത്രമൊഴിയ്ക്കുന്നത് കണ്ട പ്യൂണ്‍ ആണ് സംഭവം സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പറയുന്നത്. തുടര്‍ന്ന് കുട്ടിയോട് കുപ്പിയില്‍ ഉണ്ടായിരുന്ന മൂത്രം കുടിയ്ക്കാന്‍ അധ്യാപകന്‍ നിര്‍ബന്ധിച്ചുവെന്നാണ് കുട്ടി പറയുന്നത്. ഗ്രേസ് ജോസഫ് എന്ന അധ്യാപകനാണ് വിദ്യാര്‍ഥിയെ കൊണ്ട് മൂത്രം കുടിപ്പിച്ചത്.
ടോയ്‌ലറ്റിന് മുന്നില്‍ തിരക്കായതിനാലാണ് വിദ്യാര്‍ഥി പ്ളാസ്റ്റിക്ക് കുപ്പിയില്‍ മൂത്രമൊഴിച്ചതെന്ന് മാതാപിതാക്കളോട് പറഞ്ഞു. ഒത്തിരി നേരം ക്യൂവില്‍ കാത്ത് നിന്നെന്നും ഒടുവിലാണ് കഌസിലെത്തി് കുപ്പിയെടുത്ത് മൂത്രമൊഴിച്ചതെന്നും കുട്ടി പറഞ്ഞു. ഇത് കണ്ട പ്യൂണ്‍ കൈയ്യോടെ കുട്ടിയെ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു.സംഭവത്തില്‍ മറ്റ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications