അവിഹിതത്തിന് നിര്‍ബന്ധിച്ച പ്രധാന അധ്യാപകനെ അധ്യാപിക കുടുക്കി
ഭുവനേശ്വര്‍: അവിഹിതബന്ധത്തിന് നിര്‍ബന്ധിച്ച പ്രധാന അധ്യാപകനെതിരെ അധ്യാപികയുടെ പരാതി. അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിനും അവിഹിതബന്ധത്തിന് നിര്‍ബന്ധിച്ചതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും പ്രധാന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
മല്‍കാന്‍ഗിരി ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാന അധ്യാപകനായ പ്രശാന്ത് കുമാര്‍ സമാന്തരിയെയാണ് അധ്യാപികയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ പലതവണ താനുമായി ബന്ധം പുലര്‍ത്തുന്നതിന് പ്രധാനാധ്യാപകന്‍ ക്ഷണിച്ചു.

ഇക്കാര്യത്തെ അധ്യാപിക പലതവണ എതിര്‍ത്തു. പിന്നീട് പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. പൊലീസിനെ ഇക്കാര്യങ്ങള്‍ അറിയിക്കുകയോ കേസ് നല്‍കുകയോ ചെയ്താല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിയ്‌ക്കേണ്ടി വരുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തി.
അധ്യാപകന്റെ ശല്യം ചെയ്യല്‍ രൂക്ഷമായതോടെയാണ് അധ്യാപിക പരാതിപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications