കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനം ഇസ്ലാമിനെതിര്!!! ചൊല്ലാനുള്ള അനുമതി നല്‍കിയില്ല, പ്രിന്‍സിപ്പലും അധ്യാപകരും രാജിവെച്ചു

  • By Sandra
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഗാനം ചൊല്ലാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലും അധ്യാപകരും രാജിവെച്ചു. ദേശീയ ഗാനം മതത്തിനെതിരാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികളെ ദേശീയ ഗാനം ചൊല്ലാന്‍ അനുവദിക്കാത്തത്. ഇതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് എട്ട് അധ്യാപകരും സ്‌കൂള്‍ പ്രിന്‍സിപ്പലും രാജിപ്രഖ്യാപിച്ച് പുറത്തുപോയത്. അലഹാബാദിലെ ഒരു മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള ഒരു സ്‌കൂളിലാണ് സംഭവം.

റിയോ ഒളിംപിക്‌സ്: അഭയാര്‍ത്ഥി ടീമിന് വേണ്ടി പോരാടുന്ന ആദ്യ വനിതാതാരം സിറിയന്‍ പെണ്‍കുട്ടിയോ!!!

ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി സ്‌കൂള്‍ മാനേജര്‍ സിയാഉള്‍ഹഖ് വിദ്യാര്‍ത്ഥികളെ ദേശീയ ഗാനം ചൊല്ലാന്‍ അനുവദിക്കുന്നില്ലൈന്നാണ് പുറത്തുപോയ അധ്യാപകര്‍ ഉന്നയിക്കുന്ന ആരോപണം. സ്വാതന്ത്ര്യ ദിനത്തില്‍ നടത്തുന്നതിനായി തയ്യാറാക്കിയ പരിപാടികള്‍ക്ക് അനുമതി നിഷേധിച്ച സ്‌കൂള്‍ മാനേജര്‍ ദേശീയ ഗാനവും വന്ദേമാതരവും ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിശദീകരണമാണ് അധ്യാപകര്‍ക്ക് നല്‍കിയത്.

i-day-

സ്‌കൂളില്‍ ഒരിക്കല്‍ പോലും ദേശീയ ഗാനം ചൊല്ലിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്‌കൂള്‍ മാനേജര്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചത്. മതത്തിനും ദൈവത്തിനും അപ്പുറത്ത് രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ദേശീയ ഗാനം തീക്ഷ്ണ മുസ്ലിം ചിന്താഗതിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

English summary
Principal, teachers of Allahabad school quit after being denied permission to sing national anthem on independence day celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X