200 രൂപയ്ക്ക് പിന്നാലെ പുതിയ 100 രൂപയുടെ നോട്ടുകളും വരുന്നു; ഏപ്രിൽ മുതൽ അച്ചടിക്കാൻ തീരുമാനം
ദില്ലി: പുതിയ 200 രൂപ നോട്ടുകൾക്ക് പിന്നാലെ 100 രൂപയുടെ പുതിയ നോട്ടുകളും വരുന്നു. 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപാ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാവുക. 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി ആരംഭിക്കുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് 2000ത്തിന്റെ നോട്ടുകള്‍ തുടര്‍ന്ന് വിനിമയത്തിലെത്തുകയും ചെയ്തു. പുതുതായി രൂപകല്പന ചെയ്ത 50ന്റെയും 200ന്റെയും 500ന്റെയും നോട്ടുകളും വിനിമയത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 100 രൂപയുടെ പുതിയ നോട്ടുകളും ഇറങ്ങുന്നത്.

നിലവിലുള്ള 100 രൂപ സമ്പദ്ഘടനയില്‍ തുടരും. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. . പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം 200 രൂപാ നോട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതിന് ആറുമാസം എടുത്തേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications