കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 രൂപയ്ക്ക് പിന്നാലെ പുതിയ 100 രൂപയുടെ നോട്ടുകളും വരുന്നു; ഏപ്രിൽ മുതൽ അച്ചടിക്കാൻ തീരുമാനം

  • By Akshay
Google Oneindia Malayalam News

ദില്ലി: പുതിയ 200 രൂപ നോട്ടുകൾക്ക് പിന്നാലെ 100 രൂപയുടെ പുതിയ നോട്ടുകളും വരുന്നു. 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപാ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാവുക. 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി ആരംഭിക്കുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് 2000ത്തിന്റെ നോട്ടുകള്‍ തുടര്‍ന്ന് വിനിമയത്തിലെത്തുകയും ചെയ്തു. പുതുതായി രൂപകല്‍പന ചെയ്ത 50ന്റെയും 200ന്റെയും 500ന്റെയും നോട്ടുകളും വിനിമയത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 100 രൂപയുടെ പുതിയ നോട്ടുകളും ഇറങ്ങുന്നത്.

Reserve Bank of India

നിലവിലുള്ള 100 രൂപ സമ്പദ്ഘടനയില്‍ തുടരും. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. . പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം 200 രൂപാ നോട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതിന് ആറുമാസം എടുത്തേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

English summary
Printing of new hundred rupees by next April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X