കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍... ആദ്യം മന്ത്രിമാര്‍ക്ക് വിരുന്ന്, പദ്ധതികള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: സത്യപ്രതിജ്ഞയ്ക്ക് മുമ്പേ പതിവുകള്‍ തെറ്റിച്ച് അരവിന്ദ് കെജ്‌രിവാള്‍. മന്ത്രിമാര്‍ക്കായി അത്താഴ വിരുന്നൊരുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. രണ്ടാം എഎപി സര്‍ക്കാരിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനാണ് വിരുന്നൊരുക്കുന്നത്. അതേസമയം പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊഴിയാതെ നടപ്പാക്കുകയാണ് കെജ്‌രിവാളിന്റെ ലക്ഷ്യം. ഇതോടെ കേന്ദ്ര സര്‍ക്കാരുമായി കഴിഞ്ഞ തവണത്തെ പോലെ തുറന്ന പോരാട്ടം ഉണ്ടാവുമോ എന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

1

അടുത്ത മൂന്ന് മാസത്തേക്ക് നടപ്പാക്കാനുള്ള കാര്യങ്ങള്‍ കെജ്‌രിവാളിന്റെ മുന്നിലുണ്ടെന്നാണ് സൂചന. ഇക്കാര്യം മന്ത്രിമാരുമായി പങ്കുവെക്കും. ദില്ലിയെ ലോക നിലവാരത്തിലുള്ള നഗരമായി മാറ്റിയെടുക്കാനാണ് എഎപിയുടെ ശ്രമം. ഇതിനുള്ള മാര്‍ഗരേഖയും കെജ്‌രിവാള്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയത് ഈ പദ്ധതിക്ക് വേണ്ടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്രയാണ് ആദ്യം നടപ്പാക്കുന്നത്.

ഇതിന് പിന്നാലെ ദേശഭക്തി കരിക്കുലം സ്‌കൂളുകളില്‍ കൊണ്ടുവരും. റേഷന്‍ ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച് കൊടുക്കുന്ന രീതിയാണ് അടുത്തത്. ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ മലിനീകരണം കുറയ്ക്കലാണ്. ഇതിനായി പ്രത്യേകം പ്രവര്‍ത്തനങ്ങളുണ്ടാവും. ആദ്യത്തെ ആറുമാസത്തിനുള്ളില്‍ ഈ നാല് പദ്ധതികളെ കേന്ദ്രീകരിച്ചാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഈ സമയ പരിധിക്കുള്ളില്‍ അത് നടപ്പാക്കും.

Recommended Video

cmsvideo
11 lakh New Members For AAP in 24 Hours | Oneindia Malayalam

അതേസമയം മനീഷ് സിസോദിയക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വീണ്ടും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ഏറ്റവും മികച്ച പ്രകടനം നടത്തിയ മന്ത്രിയായിരുന്നു സിസോദിയ. ഈസ്റ്റ് ദില്ലിയിലെ കാന്തി നഗറില്‍ വൃദ്ധ സദനം തുടങ്ങുന്നതാണ് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ നടപടി. സീലംപൂരിലും ശാസ്ത്രി പാര്‍ക്കിലും രണ്ട് പുതിയ ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കും. ദില്യില്‍ കൂടുതല്‍ വൈഫൈ സ്‌പോട്ടുകളും തെരുവ് വിളക്കുകളും സ്ഥാപിക്കും. ഇതൊക്കെ രണ്ടാം എഎപി സര്‍ക്കാരിന്റെ പ്ലാനുകള്‍.

'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും

English summary
priorities tasks on menu in second term of kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X