'ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ഗാര്‍ഡായി അഗ്നിവീര്‍മാർക്ക് മുൻഗണന', ബിജെപി നേതാവ് വിവാദത്തിൽ
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ. ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളായി അഗ്നിവീര്‍മാരെ നിയോഗിക്കും എന്ന് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ നാല് വര്‍ഷം സൈനിക പരിശീലനം പൂര്‍ത്തിയാക്കി അഗ്നിവീര്‍ ആയി പുറത്തേക്ക് വരുന്ന യുവാക്കള്‍ക്ക് ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകള്‍ വരുമ്പോള്‍ മുന്‍ഗണന നല്‍കും എന്നാണ് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞത്.
ഒരാള്‍ തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് അഗ്നിപഥ് പദ്ധതി വഴി സൈനിക പരിശീലനത്തിന് ചേരുന്നതെന്ന് കരുതുക. 4 വര്‍ഷം പരിശീലനം കഴിയുമ്പോള്‍ 25 വയസ്സ് മാത്രമായിരിക്കും പ്രായം. അപ്പോള്‍ 11 ലക്ഷം രൂപ കയ്യില്‍ പണമായി കാണും. അഗ്നിവീര്‍ മെഡല്‍ നെഞ്ചില്‍ ഉണ്ടാകും. ബിജെപി ഓഫീസിലേക്ക് സെക്യൂരിറ്റി ജോലിക്ക് ആരെയെങ്കിലും എടുക്കണമെങ്കില്‍ താന്‍ അയാള്‍ക്കാവും മുന്‍ഗണന നല്‍കുക, വിജയ് വാര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ വിജയ് വാര്‍ഗിയ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ടൂള്‍ കിറ്റ് ഗ്യാംഗ് തന്റെ പരാമര്‍ശത്തെ വളച്ചൊടിക്കുകയാണ് എന്നാണ് ബിജെപി നേതാവ് പറയുന്നത്. താന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് അഗ്നിവീരന്മാരെ അപമാനിക്കാനാണ് ശ്രമമെന്നും ഈ ഗൂഢാലോചന രാജ്യം തിരിച്ചറിയുമെന്നും വിജയ് വാര്‍ഗിയ ട്വീറ്റ് ചെയ്തു. സൈനിക പരിശീലനത്ത് ശേഷം പോകുന്ന ഏത് മേഖലയിലും അഗ്നിവീര്‍മാരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തും എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും കൈലാഷ് വിജയ് വാര്‍ഗിയ പറയുന്നു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുളള നേതാക്കള്‍ വിജയ് വാര്‍ഗിയയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ യുവാക്കളേയും സൈനികരേയും ഇത്രയ്ക്ക് അപമാനിക്കരുത്. രാജ്യത്തെ യുവാക്കള്‍ രാവും പകലും അധ്വാനിച്ച് ശാരീരിക ക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയും അടക്കം പാസ്സാകുന്നത് അവര്‍ക്ക് സൈന്യത്തില്‍ ചേര്‍ന്ന് ജീവിതകാലം മുഴുവന്‍ രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയാണ്. അല്ലാതെ ബിജെപി ഓഫീസിന് കാവല്‍ നില്ക്കാന് വേണ്ടിയല്ല, കെജ്രിവാള് ട്വീറ്റ് ചെയ്തു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications