കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ പരിശോധനക്കിടെ മൊബൈല്‍ വിഴുങ്ങി തടവുകാരന്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: അതീവ സുരക്ഷയുള്ള തീഹാര്‍ ജയിലില്‍ തടവുപുള്ളി മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് ജയില്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് പ്രതിയെ സമീപിച്ചപ്പോഴാണ് ഇദ്ദേഹം മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതെന്ന് ഡിജി പറഞ്ഞു.

എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ അല്ല കമ്മ്യൂണിസമാണ് പ്രശ്നം: കാന്തപുരം വിഭാഗം സുന്നി നേതാവ്എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ അല്ല കമ്മ്യൂണിസമാണ് പ്രശ്നം: കാന്തപുരം വിഭാഗം സുന്നി നേതാവ്

സംഭവത്തില്‍ തടവുകാരനെ ഉടന്‍ തന്നെ നഗരത്തിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ഡിജി പറഞ്ഞു. ഇതുവരെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ ശരീരത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു.തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടിയതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. തടവുകാര്‍ക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിന് തിഹാര്‍ ജയിലിലെ 40-ലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ കേസെടുത്തിട്ടരുന്നു.

pr

ജയില്‍ വളപ്പിനുള്ളില്‍ അനധികൃത വസ്തുക്കളും ഉപകരണങ്ങളും എത്തുന്നത് തടയാന്‍ കഴിയുന്ന രണ്ട് എക്സ്-റേ അധിഷ്ഠിത ഹ്യൂമന്‍ ബോഡി സ്‌കാനറുകള്‍ തീഹാര്‍ ജയിലില്‍ ഉടന്‍ ഉണ്ടാകുമെന്ന് ജിയില്‍ ഡിജി ഗോയല്‍ പറഞ്ഞു.അന്തേവാസികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആശങ്കയാണെന്നും എന്നിരുന്നാലും, ആപ്റ്റ് ടെക്‌നോളജിയുടെ ഉപയോഗം കൊണ്ട് നേരിടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ നിന്ന് പുറപ്പെടുന്ന മൊബൈല്‍ സിഗ്‌നലുകളെ പരിമിതപ്പെടുത്തുന്ന മൂന്ന് പുതിയ ടവറുകള്‍ ജയില്‍ പരിസരത്ത് സ്ഥാപിക്കുമെന്നും ഗോയല്‍ പറഞ്ഞു. ഈ നടപടികളെല്ലാം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പുകളാണെന്നും ഭാവിയില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 'ബുള്ളി ഭായ് ആപ്പ് നിര്‍മ്മിച്ചതില്‍ കുറ്റബോധമില്ല; ശരിയെന്ന് തോന്നിയത് ചെയ്തു',. മുഖ്യപ്രതിയുടെ മൊഴി 'ബുള്ളി ഭായ് ആപ്പ് നിര്‍മ്മിച്ചതില്‍ കുറ്റബോധമില്ല; ശരിയെന്ന് തോന്നിയത് ചെയ്തു',. മുഖ്യപ്രതിയുടെ മൊഴി

Recommended Video

cmsvideo
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

English summary
Prisoner swallows mobile during search in thihar jail delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X