Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണാസി ജില്ലാ ജയിലില്‍ തടവുക്കാരും പോലീസുക്കാരും ഏറ്റുമുട്ടി

വാരണാസി: വാരണാസി ജില്ലാ ജയിലില്‍ തടവുക്കാരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി ജയിലര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ജയിലില്‍ വിളമ്പുന്ന ഭക്ഷണം നിലവാരമില്ലെന്ന് പറഞ്ഞാണ് സംഘര്‍ഷമുണ്ടായത്.

ജയില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് മോശമായ അഭിപ്രായം മുന്‍പും ഉണ്ടായിരുന്നു. തടവുക്കാരെ നിസാരക്കാര്യത്തിന് ഉപദ്രവിക്കുന്നു എന്നും ഇവര്‍ പറയുന്നു.ശനിയാഴ്ച തടവുക്കാരുടെ എണ്ണമെടുക്കുമ്പോള്‍ അല്പം വൈകി എത്തിയ തടവുക്കരാനെ മര്‍ദിച്ചത്തിനെ തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്.

varanasi-03

സുരക്ഷാ ജീവനക്കാരുടെ തോക്കുകള്‍ തടവുക്കാര്‍ തട്ടിയെടുത്തു എന്നും റിപ്പോര്‍ട്ട് ഉണ്ട്. ജയില്‍ നിന്നും പലതവണ വെടിയൊച്ചകള്‍ ഉയര്‍ന്നതായി പറയുന്നു. സംഘര്‍ഷത്തിന് ശേഷം തടവുക്കാര്‍ ജയില്‍ അധികൃതര്‍ക്ക് നേരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സിആര്‍പിഎഫും പോലീസുക്കാരും എത്തിയാണ് പ്രശ്‌നത്തെ അടിച്ചമര്‍ത്തിയത്.

845 തടവുക്കാരെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന ജയിലില്‍ 1600 തടവുക്കാരാണ് ഇപ്പോഴുള്ളത്. ഭക്ഷണത്തില്‍ ജയില്‍ അധികൃതര്‍ തട്ടിപ്പ് കാണിക്കുന്നു എന്നാണ് ജയില്‍പ്പുള്ളികള്‍ പറയുന്നത്. നിസാരം കാര്യങ്ങള്‍ക്ക് മര്‍ദ്ദിച്ച് പ്രശ്‌നങ്ങളെ അടിച്ചമര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+