ജയിലിലും ഗതികിട്ടാതെ ശശികല..! കൊടുംകുറ്റവാളികള്‍ ചിന്നമ്മയുടെ ജീവന് തന്നെ ഭീഷണി..!!
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജയിലിനകത്തെ മറ്റു കൊടുംകുറ്റവാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
സയനൈഡ് മല്ലിക ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികളാണ് ശശികലയുടെ സെല്ലിന് സമീപത്തുള്ളത്.
Read Also: നടിയെ തട്ടിക്കൊണ്ടുപോകൽ: ബിനീഷ് കോടിയേരിയെ പ്രതിക്കൂട്ടിലാക്കാൻ ബിജെപി..
Read Also: മൂത്രം കുടിപ്പിച്ചു..സ്വകാര്യ ഭാഗങ്ങളില്‍ നക്കിച്ചു..പോലീസുകാര്‍ നഗ്നഫോട്ടോയെടുത്തു..ഞെട്ടിക്കും !
Read Also: നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ ദിലീപ്...അന്ന് നടന്നതെന്ത് ??

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സയനൈഡ് മല്ലികയെ ബെല്‍ഗാവ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികളെ ജയില്‍ മാറ്റുമെന്നാണ് സൂചന.

മോഷണത്തിന് വേണ്ടി ആറ് സ്ത്രീകളെ സയനേഡ് നല്‍കി കൊലപ്പെടുത്തിയ സയനേഡ് മല്ലികയായിരുന്നു ശശികലയുടെ തൊട്ടടുള്ള സെല്ലിലുണ്ടായിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മല്ലികയെ ശശികലയുടെ സുരക്ഷ കണക്കിലെടുത്താണ് ജയില്‍ മാറ്റിയിരിക്കുന്നത്.

തന്നെ ചെന്നൈയിലുള്ള ജയിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജയില്‍ മേധാവികള്‍ക്ക് ശശികല കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടപടി. ശശികലയുടെ ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയിലാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ തടവിനാണ് സുപ്രീം കോടതി ശശികലയെ ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തിലധികം ശിക്ഷാ കാലാവധി നീളും.

ശശികലയെ പാര്‍പ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലില്‍ സൗകര്യം പോരെന്ന് നേരത്തെ തന്നെ ശശികല പരാതി ഉന്നയിച്ചിരുന്നു. വീട്ടിലെ ഭക്ഷണം വേണം എന്നതുള്‍പ്പെടെ ഉള്ള ആവശ്യങ്ങളാണ് ശശികല ഉന്നയിച്ചത്.

എന്നാല്‍ മറ്റ് തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമേ ശശികലയ്ക്കും നല്‍കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് ബെംഗളൂരു ജയില്‍ അധികൃതര്‍. അതേസമയം വിഐപി തടവ്പുള്ളി എന്ന പരിഗണനയില്‍ സെല്ലിന് പ്രത്യേക സുരക്ഷയുണ്ട്.












Click it and Unblock the Notifications