ജയിലില്‍ ആഡംബരം വേണം, നിരാഹരം നടത്തുന്ന ജയില്‍പുള്ളികളുടെ ആവശ്യം ഇതൊക്കെ!
വോളിബോള്‍ കോര്‍ട്ട്, ഫോണ്‍ സൗകര്യം, ടിവി എന്നിവ ആവശ്യപ്പെട്ട് ജയില്‍ നിരാഹാര സമരം. 44 ജയില്‍പുള്ളികള്‍ ചേര്‍ന്ന് അജ്മര്‍ ജയിലിലാണ് നിരാഹാര സമരം നടത്തുന്നത്.
ജയ്പൂര്‍; വോളിബോള്‍ കോര്‍ട്ട്, ഫോണ്‍ സൗകര്യം, ടിവി എന്നിവ ആവശ്യപ്പെട്ട് ജയില്‍ നിരാഹാര സമരം. 44 ജയില്‍പുള്ളികള്‍ ചേര്‍ന്ന് അജ്മര്‍ ജയിലിലാണ് നിരാഹാര സമരം നടത്തുന്നത്. വ്യാഴാഴ്ച ആരംഭിച്ച സമരത്തില്‍ 12 പേരുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടും ക്രിമിനലുകളെ മാത്രം പാര്‍പ്പിക്കുന്ന ജയിലാണ് അജ്മര്‍ ജയില്‍. ക്രിമിനലുകളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നതോടെ ഇവരെ സാധരണ ജയിലിലേക്ക് മാറ്റുകയാണ് പതിവ്. നിരാഹാരം നടത്തുന്ന 44 കൊടും ക്രിമിനലുകള്‍ക്കും ജയിലില്‍ ആഡംബരസുഖമാണ് ആവശ്യപ്പെടുന്നത്.

ആവശ്യങ്ങള്‍ ന്യായമല്ല
ജയില്‍പുള്ളികള്‍ ആവശ്യപ്പെടുന്ന ആഡംബരവസ്തുക്കള്‍ നല്‍കാന്‍ കഴിയില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അജിത്ത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ജയില്‍ ടിവി കൊണ്ടുവരുമ്പോള്‍ ജയില്‍പുള്ളികാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ എളുപ്പമാക്കുകയാണെന്നും വോളിബോള്‍ കോര്‍ട്ട് വരുന്നതോടെ ഇവര്‍ക്കിടയിലെ കലഹം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാരത്തില്‍ നിന്ന് പിന്മാറണം
44 കൊടും ക്രിമിനല്‍സ് ചേര്‍ന്നാണ് നിരാഹാരം നടത്തുന്നത്. ജയില്‍പുള്ളികളുടെ ആവശ്യം ന്യായമല്ലെന്ന് അറിഞ്ഞതോടെ ഇവരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്.

70 ഓളം പേര്‍
കൊടും ക്രിമിനലുകളെ തടവറയായ അജ്മറില്‍ 70 കൊടും ഭീകരരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊടും ക്രിമിനലുകളെ മാത്രം പാര്‍പ്പിക്കുന്ന അജ്മര്‍ ജയിലില്‍ നിന്നും ജയില്‍പുള്ളികളുടെ സ്വഭാവത്തില്‍ അയവ് വരുന്നതോടെ ജനറല്‍ ജയിലിലേക്ക് മാറ്റാറുണ്ട്.

ജനറല്‍ ജയിലുകളില്‍
ജനറല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.












Click it and Unblock the Notifications