കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: സ്വകാര്യ ആശുപത്രികള്‍ മുട്ടുമടക്കാനില്ല! വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രികള്‍ അനിശ്ചിതകാല സമരത്തില്‍. വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ സംസ്ഥാനത്തെ നഴ്സിംഗ് ഹോമുകളും സ്വകാര്യ ആശുപത്രികളിലെ ഒപി വകുപ്പുകളും അടച്ചിട്ടാണ് സമരം. സംസ്ഥാനത്തെ 14 ജില്ലകളിലേയും സ്വകാര്യ ആശുപത്രികളും നഴ്സിംഗ് ഹോമുകളും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. 2017 ലെ ദി കര്‍ണ്ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ഭേദഗതി ബില്‍ പ്രകാരം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് അനിശ്ചിതകാല സമരം.

പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്സിംഗ് അസോസിയേഷനും മറ്റ് മെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കര്‍ണ്ണാടക ചാപ്റ്ററും അനിശ്ചിതകാല സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 22,000 ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കുചേരുന്നത്. സംസ്ഥാനത്തെ 6000 സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗത്തെ അനിശ്ചിത കാല സമരം ബാധിക്കും. എമര്‍ജന്‍സി യൂണിറ്റ്, എമര്‍ജന്‍സി സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കും.

doctor

സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.സ്വകാര്യ മെഡ‍ിക്കല്‍ കോളേജ്, ആശുപത്രി മാനേജ്മെന്‍റുകളുടെ സമ്മര്‍ദ്ദം അവഗണിച്ചുകൊണ്ട് ആരോഗ്യമന്ത്രി രമേശ് കുമാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ആരോഗ്യ രംഗത്തെ വിദഗ്ദരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കിയ ശേഷം സ്വകാര്യ ആശുപത്രികളെ തരംതിരിച്ചായിരിക്കും ചികിത്സാനിരക്ക് നിശ്ചയിക്കുന്നതെന്ന് ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയികളില്‍ ഓരോ ചികിത്സയ്ക്കും വരുന്ന ചെലവുകള്‍ സര്‍ക്കാര്‍ നിശ്ചയിക്കും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തുകയേക്കാള്‍ രോഗികളില്‍ നിന്ന് ഈടാക്കിയാല്‍ 25,000 രൂപ മുതൽ അഞ്ച് ലക്ഷം വരെ പിഴയും ആറ് മാസം മുതൽ മൂന്നുവർഷം വരെ തടവും ലഭിക്കുമെന്നും ഭേദഗതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചികിത്സയ്ക്ക് വേണ്ടി രോഗികളിൽ നിന്ന് മുൻകൂറായി പണം സ്വീകരിക്കുന്നതിനും ഭേദഗതിയില്‍ വിലക്കുണ്ട്. ചികിത്സയിലിരിക്കെ മരിക്കുന്ന രോഗിയുടെ മൃതദേഹം വിട്ടുനല്‍കാൻ ചികിത്സാ ചെലവ് വേണമെന്ന് ആവശ്യം മുന്നോട്ടുവയ്ക്കരുതെന്നും മൃതദേഹം വിട്ടുനൽകിയ ശേഷം പണം ഈ ടാക്കാമെന്നുമാണ് ഭേദഗതി നിർദേശിക്കുന്ന

English summary
All outpatient departments (OPDs) in private hospitals and nursing homes across Bengaluru will shut indefinitely from 8am Thursday. In 14 districts of the state, private hospitals have already started their protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X