കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ്‌ വാക്‌സിന്‍ ഡോസിന്‌ 250 രൂപ ഈടാക്കും

Google Oneindia Malayalam News

ദില്ലി; രാജ്യത്ത്‌ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ വാക്‌സിന്‍ ഡോസിന്‌ 250 രൂപ ഈടാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. മാര്‍ച്ച്‌ മുതല്‍ 60 വയസിന്‌ മുകളില്‍ പ്രായമായവര്‍ക്കും, 45 വയസിനു മുകളില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും കോവിഡ്‌ വാക്‌സിന്‍ നല്‍കാന്‍ ആരംഭിക്കുമെന്ന്‌ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ്‌ വാക്‌സിന്‍ സാധാരണപോലെ സൗജന്യമായാണ്‌ ലഭിക്കുക. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ നിന്നും 250 രൂപ ഈടാക്കും. 150 രൂപ കോവിഡ്‌ വാക്‌സിനും 100 രൂപ സര്‍വീസ്‌ ചാര്‍ജുമായാണ്‌ മൊത്തം 250 രൂപ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുക.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

vaccine

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായാണ്‌ ലഭിക്കുന്ന വിവരം. ആരോഗ്യ സേതു ആപ്പുവഴിയോ പോര്‍ട്ടല്‍ വഴിയോ സ്വയം രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്‌. കൃത്യമായി തിട്ടപ്പെടുത്തിയ ഷെഡ്യൂളുകള്‍ അനുസരിച്ചാകും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ വിതരണം സംഘടിപ്പിക്കുക.ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്‌ വാക്‌സിന്‍ നല്‍കിയത്‌. പിന്നീട്‌ കോവിഡ്‌ മുന്‍സിര പോരാളികളായ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുയുള്‌ലവര്‍ക്ക്‌ വാക്‌സിന്‍ വിതരണം ചെയ്‌തു. വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും കേരളമുള്‍പ്പെടുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നത്‌ ആശങ്കക്ക്‌ ഇടയാക്കുന്നുണ്ട്‌.

സ്വാകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ഡോസിന്‌ 250 രൂപ ഈടാക്കുമെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ്‌ വിവരം. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ്‌ നിരക്ക്‌ തീരുമാനിച്ചത്‌.വാക്‌സിന്‌ സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ്‌ ഈടാക്കുകയെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്ത്‌ എല്ലായിടത്തും ഈ നിരക്കു തന്നെയാകും ഈടാക്കുക.

കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന്‌ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‌ പണം നല്‍കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
60 വയസിന്‌ മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. 60 വയസ്‌ കഴിഞ്ഞവര്‍ 10 കോടിയിലധികം വരുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. 45 വയസുള്ളവര്‍ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

വാക്‌സിന്‍ ഭീമന്‍മാരായ സിറം ഇന്‍ഡസ്റ്റിറ്റിയൂട്ടും ഒകാസ്‌ഫോര്‍ഡ്‌ സര്‍വകലാശാലയും ചെര്‍ന്ന്‌ നിര്‍മ്മിച്ച കോവീഷീല്‍ഡ്‌ വാക്‌സിനും, ഇന്ത്യ തദ്ദേശിമായി വികസിപ്പിച്ചെടുത്ത ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിനുമാണ്‌ രാജ്യത്ത്‌ വിതരണം ചെയ്യുന്നത്‌.

English summary
private hospitals will charge 250 rupees for covid vaccine dose in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X