കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ട്രാക്കുകളിൽ ഇനി സ്വകാര്യ ട്രെയിനുകളും, തിരുവനന്തപുരം-ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകൾ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 100 റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ വേ. തിരഞ്ഞെടുക്കപ്പെട്ട 100 റൂട്ടുകളിൽ 150 ട്രെയിനുകളാണ് സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ടെണ്ടർ റെയിൽവേ വൈകാതെ ക്ഷണിക്കും. തിരുവനന്തപുരം-ഗുവാഹത്തി അടക്കമുള്ള റൂട്ടുകളാണ് സ്വകാര്യ മേഖല കൈകാര്യം ചെയ്യുക.

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സ്വകാര്യ ട്രെയിനുകൾ അനുവദിക്കാനുള്ള റെയിൽവേയുടെ പദ്ധതിക്ക് ധനകാര്യ മന്ത്രാലയത്തിലെ പബ്ലിക്-പ്രൈവറ്റ് പാർട്ട്നർഷിപ്പ് അപ്രൈസൽ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു. പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്കാണ് 100 റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കുന്നത്. പദ്ധതി വിജയമായാൽ മറ്റു റൂട്ടുകളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും.

train

സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകുന്ന ദീർഘദൂര റൂട്ടുകളിലൊന്ന് തിരുവനന്തപുരം- ഗുവാഹത്തിയാണ്. മുംബൈ-കൊൽക്കത്ത, മുംബൈ- ചെന്നൈ, മുംബൈ- ഗുവാഹത്തി, ദില്ലി -മുംബൈ, ദില്ലി-കൊൽക്കത്ത, ദില്ലി-ബെംഗളൂരു, ദില്ലി- ചെന്നൈ, കൊൽക്കത്ത- ചെന്നൈ, ചെന്നൈ- ജോധ്പൂർ എന്നിവയാണ് മറ്റ് ദീർഘദൂര റൂട്ടുകൾ.

100 റൂട്ടുകളിൽ 35 എണ്ണവും ദില്ലിയുമായും 26 എണ്ണം മുംബൈയുമായും 12 എണ്ണം കൊൽക്കത്തയുമായും 11 എണ്ണം ചെന്നൈയുമായും 8 എണ്ണം ബംഗളൂരുവുമായും ബന്ധിപ്പിക്കുന്നതാണ്. 15 ദിവസത്തിനുള്ളിൽ റെയിൽ വേ ടെണ്ടർ ക്ഷണിക്കുമെന്നും ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നാഴികക്കല്ലാകും ഈ തീരുമാനമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കി.

ഒക്ടോബറിൽ ചേർന്ന റെയിൽവേ ഉന്നതാധികാര യോഗം നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ കീഴിൽ സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തിരഞ്ഞെടുക്കപ്പെട്ട 100 റൂട്ടുകളിലെ 150 ട്രെയിനുകൾ സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ തീരുമാനിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളും നിരക്കുകളുമായിരിക്കും സ്വകാര്യ മേഖല കൈകാര്യം ചെയ്യുന്ന ഈ ട്രെയിനുകൾക്കുണ്ടാവുക.

English summary
Private sector to operate 150 trains in 100 routes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X